ഇറോം ശര്‍മിളക്ക് മോദിയെ കാണണം, നല്ല ഉപദേശങ്ങളുണ്ടെങ്കില്‍ സ്വീകരിക്കണം
text_fieldsന്യൂഡല്‍ഹി: മനുഷ്യാവകാശലംഘത്തിനെതിരെ ഒന്നരപതിറ്റാണ്ട് പിന്നിട്ട സഹനസമരം നടത്തിയ മണിപ്പൂരിലെ ഉരുക്കുവനിതക്ക് പ്രധാനമന്ത്രിയെ കാണാന്‍ ആഗ്രഹം. ധീരവനിതയായ ഇറോം ശര്‍മിള ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചത്. ‘വ്യക്തി ശത്രുവോ സുഹൃത്തോ ആവട്ടെ, നല്ല ഉപദേശങ്ങള്‍ ആരില്‍ നിന്നായാലും സ്വീകരിക്കും.
മോദിയുടേത് നല്ല കാഴ്ചപ്പാടുകളാണെങ്കില്‍ അത് ഞാന്‍ പകര്‍ത്തും’ നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച സംബന്ധിച്ച് ഇതാണ് ഈറോം ശര്‍മിളയുടെ നിലപാട്. മണിപ്പൂരിലെ പ്രധാന രാഷ്ട്രീയപാര്‍ട്ടികളെ എങ്ങനെ എതിരിടാമെന്ന ഉപദേശം തേടി സെപ്റ്റംബര്‍ 26ന് കെജ്രിവാളിനെ ഈറോം ശര്‍മിള സന്ദര്‍ശിച്ചിരുന്നു.
വെള്ളിയാഴ്ച ഡല്‍ഹി സര്‍വകലാശാലയിലെ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്ത ശര്‍മിള യൗവനം സമൂഹത്തിന്‍െറ ശക്തിയും ഐക്യത്തിന്‍െറ പ്രതീകവുമാണെന്നും സമൂഹത്തെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിച്ച് നിങ്ങള്‍ ആഗ്രഹിച്ച മാറ്റത്തിനായി പ്രയത്നിക്കാന്‍ തയാറാവണമെന്നും ആവശ്യപ്പെട്ടു.
മണിപ്പൂരിലെ പട്ടാളനിയമം റദ്ദാക്കാനുള്ള സഹായം തേടി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്താന്‍ ഈറോം ശര്‍മിള നേരത്തേതന്നെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. കരിനിയമം ഇല്ലാതാക്കാന്‍ സഹായകരമാകുമെങ്കില്‍ പ്രധാനമന്ത്രിയെ കാണുമെന്ന് ശര്‍മിള നേരത്തേ വ്യക്തമാക്കിയിരുന്നു.
മണിപ്പൂരിലെ അഫ്സ്പ എന്ന പട്ടാളനിയമം നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് ഈറോം ശര്‍മിള നടത്തിയ16 വര്‍ഷം നീണ്ട നിരാഹാരസമരം ആഗസ്റ്റ് ഒമ്പതിനാണ് അവസാനിപ്പിച്ചത്.
താനുയര്‍ത്തിയ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതിനും കരിനിയമങ്ങളെ എതിര്‍ക്കുന്നതിനും സമ്മര്‍ദം ചെലുത്താന്‍ മണിപ്പൂര്‍ മുഖ്യമന്ത്രി പദം ലക്ഷ്യമിട്ട് പുതിയ രാഷ്ട്രീയപാര്‍ട്ടി രൂപവത്കരിച്ച് പ്രവര്‍ത്തനം തുടങ്ങാനുള്ള ശ്രമത്തിലാണ് അവര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.