മിന്നലാക്രമണമില്ലെന്ന് കാണിക്കാന്‍ മാധ്യമപ്രവര്‍ത്തകരുമായി പാക് സൈന്യം
text_fieldsന്യൂഡല്‍ഹി: നിയന്ത്രണരേഖ മറികടന്ന് ഇന്ത്യ ആക്രമണം നടത്തിയില്ളെന്ന് വിശ്വസിപ്പിക്കാന്‍ അന്തര്‍ദേശീയ മാധ്യമങ്ങളുടെയടക്കം പ്രതിനിധികളുമായി പാകിസ്താന്‍െറ സൈനികോദ്യോഗസ്ഥര്‍ സംഭവസ്ഥലത്തത്തെി.
അപൂര്‍വമായ നീക്കമാണിതെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. ‘സര്‍ജിക്കല്‍ സ്ട്രൈക് ’ നടത്തിയതിന്‍െറ തെളിവില്ളെന്ന് പാക് കരസേനാ വക്താവ് ലെഫ്റ്റനന്‍റ് ജനറല്‍ അസിം ബജ്വ പറഞ്ഞതായി ഡോണ്‍, ദ ന്യൂസ് ഇന്‍റര്‍നാഷനല്‍ പത്രങ്ങള്‍ എഴുതി. ഇന്ത്യയുടെ ‘പതിവായുള്ള’ അതിര്‍ത്തി കടന്ന വെടിവെപ്പിലാണ് പാകിസ്താന്‍െറ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടതെന്നും പാക് സൈന്യം അവകാശപ്പെടുന്നു.
38 ഭീകരര്‍ കൊല്ലപ്പെട്ട ആക്രമണമുണ്ടായിട്ടില്ളെന്നും ഭാവിയില്‍ അത്തരം സംഭവമുണ്ടാവില്ളെന്നും ബജ്വ പറയുന്നു. ആക്രമണമുണ്ടായാല്‍ സൈന്യം കനത്ത തിരിച്ചടി നല്‍കും.
ജനം പെട്ടെന്ന് പ്രതികരിക്കുന്ന വിഷയങ്ങളില്‍ ഇന്ത്യയുടെ മിലിട്ടറി ഓപറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ കുറച്ചുകൂടി കാലുറപ്പുള്ള പ്രസ്താവന നടത്തണമെന്നും പാക് സേനാ വക്താവ് പറഞ്ഞു. ആക്രമണത്തില്‍ നഷ്ടമുണ്ടാക്കിയെന്ന് ഇന്ത്യ പറയുന്നുണ്ടെങ്കിലും തങ്ങള്‍ക്കൊന്നും സംഭവിച്ചതായി അറിയില്ല. മാധ്യമപ്രവര്‍ത്തകര്‍ക്ക് സംഭവസ്ഥലത്തെ സാധാരണക്കാരുമായി സംസാരിക്കാം. ഐക്യരാഷ്ട്ര സമിതിക്കും മാധ്യമങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും മുന്നില്‍ എല്ലാം തുറന്നിടുകയാണെന്നും ബജ്വ പറഞ്ഞു.
എന്നാല്‍, പാക് സൈനിക വക്താവിന്‍െറ അവകാശവാദങ്ങള്‍ ഉറപ്പുവരുത്താനാവില്ളെന്ന് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്യുന്നു. ഗ്രാമീണരുടെ വാക്കുകളും വിശ്വസിക്കാനാവില്ളെന്ന് വാര്‍ത്താ ഏജന്‍സി കൂട്ടി
ച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.