ന്യൂനപക്ഷ സ്കൂളുകള്‍ക്ക് ഇളവ്; കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്
text_fieldsന്യൂഡല്‍ഹി: വിദ്യാഭ്യാസാവകാശ നിയമത്തിന്‍െറ (ആര്‍.ടി.ഇ) പരിധിയില്‍നിന്ന് എയ്ഡഡും അണ്‍ എയ്ഡഡുമായ ന്യൂനപക്ഷ സ്കൂളുകളെ പൂര്‍ണമായും ഒഴിവാക്കുന്നത് സംബന്ധിച്ച് ഭരണഘടനാ ബെഞ്ച് പുന$പരിശോധിക്കണമെന്ന ഹരജിയില്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാറിന് നോട്ടീസയച്ചു.
ദുര്‍ബലവിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് സംവരണം നല്‍കുന്നതുപോലുള്ള ചില കാര്യങ്ങളില്‍നിന്നും ന്യൂനപക്ഷ സ്ഥാപനങ്ങളെ ഒഴിവാക്കണമോയെന്നത് പരിശോധിക്കണമെന്ന മറ്റൊരു ഹരജിയില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാറിനും സുപ്രീംകോടതി നോട്ടീസ് അയച്ചു. ജസ്റ്റിസുമാരായ ദീപക് മിശ്ര, യു.യു. ലളിത് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് നോട്ടീസ് അയച്ചത്. നേരത്തെ ഇതേ വിഷയത്തില്‍ നോട്ടീസ് അയക്കാതെതന്നെ കോടതി കേന്ദ്രത്തിന്‍െറയും യു.പി സര്‍ക്കാറിന്‍േറയും അഭിപ്രായം തേടിയിരുന്നു.
ന്യൂനപക്ഷ സ്ഥാപനങ്ങള്‍ ആര്‍.ടി.ഇ നിയമത്തിന്‍െറ പരിധിയില്‍ വരാത്തതിനാല്‍ നിയമം അനുശാസിക്കുന്ന അംഗീകാരം ഈ സ്ഥാപനങ്ങള്‍ക്ക് വേണ്ടെന്ന് ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. 2014 മേയ് ആറിന് അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് 2009ലെ ആര്‍.ടി.ഇ നിയമം എയ്ഡഡും അണ്‍ എയ്ഡഡുമായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബാധകമല്ളെന്ന് വിധിച്ചത്. ഈ വിധിയോടെ ന്യൂനപക്ഷ സ്കൂളുകള്‍ തുടങ്ങാന്‍ ആര്‍.ടി.ഇ നിയമത്തിലെ 18ാം വകുപ്പനുസരിച്ചുള്ള അംഗീകാരപത്രം വാങ്ങേണ്ടതില്ളെന്ന് സുപ്രീംകോടതിയെ സമീപിച്ച ഇന്‍ഡിപെന്‍ഡന്‍റ് സ്കൂള്‍സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ അഭിഭാഷകന്‍ രവിപ്രകാശ് ഗുപ്ത ചൂണ്ടിക്കാട്ടി. ആര്‍.ടി.ഇ നിയമത്തിന്‍െറ 19ാം വകുപ്പനുസരിച്ചുള്ള സ്കൂള്‍ നിലവാരവും നടപടിക്രമങ്ങളും ന്യൂനപക്ഷ സ്കൂളുകള്‍ക്ക് ബാധകമല്ളെന്നും ഗുപ്ത കോടതിയില്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.