Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Oct 2016 11:56 PM GMT Updated On
date_range 6 Oct 2016 11:56 PM GMTകശ്മീരില്‍ ഏഴു ഭീകരരെ വധിച്ചു
text_fieldsbookmark_border
ശ്രീനഗര്‍: ജമ്മു-കശ്മീരില്‍ ഏഴു ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു. നൗഗാം സെക്ടറില്‍ പാക് അധീന കശ്മീരില്‍നിന്ന് നുഴഞ്ഞുകയറാന്‍ ശ്രമിച്ച നാലു ഭീകരരെയും കുപ്വാര ജില്ലയില്‍ ലംഗാതെയില്‍ സൈനിക ക്യാമ്പിനുനേരെ ആക്രമണം നടത്തിയ മൂന്ന് ഭീകരരെയുമാണ് വധിച്ചത്.
നിയന്ത്രണരേഖ കടന്നുള്ള മൂന്നു നുഴഞ്ഞുകയറ്റശ്രമങ്ങള്‍ സൈന്യം പരാജയപ്പെടുത്തുകയും ചെയ്തു. വടക്കന്‍ കശ്മീരിലെ നൗഗാം സെക്ടറില്‍ രണ്ടും രാംപൂരില്‍ ഒന്നും നുഴഞ്ഞുകയറ്റ ശ്രമങ്ങളാണ് പരാജയപ്പെടുത്തിയത്. ശ്രീനഗറില്‍നിന്ന് 112 കി.മീ അകലെയുള്ള നൗഗാമില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചവരുമായി നടത്തിയ ഏറ്റുമുട്ടലിലാണ് നാലു ഭീകരരെ വധിച്ചതെന്ന് സൈനിക വക്താവ് അറിയിച്ചു. രാപൂരിലും നൗഗാമിലെ മറ്റൊരിടത്തും നുഴഞ്ഞുകയറാന്‍ ശ്രമിച്ചവരെ ഇന്ത്യന്‍ സൈന്യം തുരത്തിയോടിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വടക്കന്‍ കശ്മീരിലെ കുപ്വാര ജില്ലയില്‍ ലംഗാതെയിലാണ് സൈനിക ക്യാമ്പിനുനേരെ ആക്രമണമുണ്ടായത്. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് 30 രാഷ്ട്രീയ റൈഫിള്‍സ് സൈനിക ക്യാമ്പ് ലക്ഷ്യമിട്ട് ഭീകരര്‍ വെടിവെപ്പ് നടത്തിയത്. സൈനികര്‍ നടത്തിയ പ്രത്യാക്രമണത്തിലാണ് മൂന്നു ഭീകരര്‍ കൊല്ലപ്പെട്ടത്. ഇവരില്‍നിന്ന് മൂന്ന് എ.കെ 47 തോക്കുകളും മറ്റ് ആയുധങ്ങളും പിടിച്ചെടുത്തു. പാകിസ്താനില്‍നിന്നാണ് ഭീകരര്‍ എത്തിയതെന്ന് കമാന്‍ഡിങ് ഓഫിസര്‍ കേണല്‍ രാജീവ് ശാരങ് പറഞ്ഞു. ഇവരില്‍നിന്ന് പിടിച്ചെടുത്ത മരുന്നില്‍ പാകിസ്താന്‍ മുദ്രയുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story