ജയലളിതക്ക് ഫിസിയോതെറപ്പി തുടങ്ങി
text_fieldsചെന്നൈ: മുഖ്യമന്ത്രി ജയലളിതക്ക് ഫിസിയോതെറപ്പി തുടങ്ങിയതായി അപ്പോളോ ആശുപത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വിദഗ്ധ ഡോക്ടര്‍മാരുടെ ചികിത്സ തുടരുകയാണ്. ശ്വസന സഹായി നല്‍കുന്നുണ്ട്. കരളിനെ ബാധിച്ച അണുബാധക്കും മറ്റും ചികിത്സ തുടരുകയാണ്. അതേസമയം, ഉപമുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അണ്ണാ ഡി.എം.കെ മൗനം തുടരുകയാണ്.
എല്ലാ വിഷയത്തിലും ജയലളിതയുടെ തീരുമാനപ്രകാരമാണ് സര്‍ക്കാറും പാര്‍ട്ടിയും നീങ്ങുന്നതെന്നും ഉപമുഖ്യമന്ത്രിസ്ഥാനം ആവശ്യമുണ്ടെന്ന് കരുതുന്നില്ളെന്നും അണ്ണാ ഡി.എം.കെ വക്താവ് സി.ആര്‍. സരസ്വതി പ്രതികരിച്ചിരുന്നു. ഇതിനിടെ, എം.ഡി.എം.കെ ജനറല്‍ സെക്രട്ടറി വൈക്കോ ജയലളിതയെ കാണാന്‍ അപ്പോളോ ആശുപത്രിയില്‍ എത്തി. ജയലളിത ആരോഗ്യവതിയായി വീട്ടിലേക്ക് മടങ്ങുമെന്ന് അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. ഡോ. റിച്ചാര്‍ഡ് ജോണ്‍ ബെലെ ഉള്‍പ്പെടെ മുഖ്യമന്ത്രിയെ ചികിത്സിക്കുന്ന ഡോക്ടര്‍മാരുമായി സംസാരിച്ചതായും വൈക്കോ പറഞ്ഞു. ഇതിനു ശേഷം ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവുവിനെ സന്ദര്‍ശിച്ചു. സൗഹൃദ സന്ദര്‍ശനമെന്നാണ് വൈക്കോ വിശേഷിപ്പിച്ചത്. ഇടക്കാല ഭരണസംവിധാനമെന്ന ഡി.എം.കെയുടെ ആവശ്യത്തെ വൈക്കോ എതിര്‍ത്തു. 2009ല്‍ മുഖ്യമന്ത്രിയായിരുന്ന കരുണാനിധി 45 ദിവസം ആശുപത്രിയില്‍ കിടന്നപ്പോള്‍ ഡി.എം.കെ ഉപമുഖ്യമന്ത്രിയെ നിയമിച്ചിട്ടില്ളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതിപക്ഷ നേതാവും ഡി.എം.കെ ട്രഷററുമായ എം.കെ. സ്റ്റാലിന്‍ അപ്പോളോ ആശുപത്രിയിലത്തെി. ശനിയാഴ്ച വൈകീട്ട് ഏഴിന് എത്തിയ അദ്ദേഹത്തോടൊപ്പം മുന്‍ മന്ത്രി ദുരൈമുരുകനും ഉണ്ടായിരുന്നു. ജയലളിതയെ നേരിട്ട് കണ്ടില്ല. മന്ത്രിമാരായ ഒ. പന്നീര്‍സെല്‍വം, വിജയഭാസ്കര്‍, മെഡിക്കല്‍ സംഘം എന്നിവരില്‍നിന്ന് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. രോഗം ഭേദപ്പെട്ട് ജയലളിത ഉടന്‍ തിരിച്ചെത്തെട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.
ഡി.എം.കെ അധ്യക്ഷന്‍ എം. കരുണാനിധിയും രോഗശാന്തിക്കായി ആശംസ നേര്‍ന്നതായി അദ്ദേഹം പറഞ്ഞു. ബദ്ധശത്രുക്കളായ ഡി.എം.കെ -അണ്ണാ ഡി.എം.കെ ചരിത്രത്തില്‍ ജയലളിതയെ കാണാന്‍ സ്റ്റാലിനത്തെിയത് സംസ്ഥാന രാഷ്ട്രീയത്തില്‍ ശ്രദ്ധിക്കപ്പെടുന്ന സംഭവമാണ്. ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് ഡോ. തമിഴിസൈ സൗന്ദര്‍ രാജനും ആശുപത്രിയില്‍ എത്തിയിരുന്നു.സി.പി.എം സംസ്ഥാന സെക്രട്ടറി ജി. രാമകൃഷ്ണനും ജയലളിതയെ സന്ദര്‍ശിക്കാനത്തെി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.