Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Oct 2016 11:28 PM GMT Updated On
date_range 9 Oct 2016 11:28 PM GMTലഫ്. ഗവര്‍ണര്‍ ഡല്‍ഹി നിവാസികളുമായി പോരില്‍ –കെജ്രിവാള്
text_fieldsbookmark_border
ന്യൂഡല്‍ഹി: ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജംഗ് താനുമായി മാത്രമല്ല, ഡല്‍ഹിയിലെ മുഴുവന്‍ ജനങ്ങളുമായുമാണ് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. ലഫ്. ഗവര്‍ണര്‍ കര്‍ഷകര്‍ക്കെതിരാണ്, അഭിഭാഷകര്ക്കെതിരാണ്, സ്ത്രീകള്‍ക്കെതിരാണ്, മൊത്തം ഡല്ഹിക്കാര്ക്കെതിരാണ് -കെജ്രിവാള് പറഞ്ഞു. താനും ലഫ്. ഗവര്‍ണറുമായി വ്യക്തിപരമായി ഒരു പ്രശ്നവുമില്ളെന്നും ജനങ്ങളെ ദോഷകരമായി ബാധിക്കുന്ന അദ്ദേഹത്തിന്‍െറ തീരുമാനങ്ങളോടാണ് എതിര്‍പ്പെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ആം ആദ്മി പാര്‍ട്ടി അധികാരത്തിലേറിയ ശേഷം നടപ്പാക്കിയ ചില പൊതുക്ഷേമ തീരുമാനങ്ങള്‍ നജീബ് ജംഗ് റദ്ദാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കെജ്രിവാളിന്‍െറ പ്രസ്താവന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story