ദസറ ആഘോഷിക്കാൻ മോദി; ലഖ്നോവിൽ മിന്നലാക്രമണത്തെ അനുകൂലിച്ച് പോസ്റ്ററുകൾ
text_fieldsലഖ്നോ: ഉറി ആക്രമണത്തിനു ശേഷം പാക് അധിനിവേശ കശ്മീരിലെ തീവ്രവാദ ക്യാമ്പുകൾക്ക് നേരെ മിന്നലാക്രമണം നടത്തിയ മോദി സർക്കാറിനെ അഭിനന്ദിച്ചുകൊണ്ട് ലഖ്നോവിൽ പോസ്റ്ററുകൾ. ദസറ ആഘോഷ ചടങ്ങുകളിൽ സംബന്ധിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങും ലഖ്നോവിൽ എത്താനിരിക്കെയാണ് മിന്നലാക്രമണത്തെ അനുകൂലിച്ചുകൊണ്ടുള്ള പോസ്റ്ററുകളും ഹോർഡിങ്സുകളും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പോസ്റ്റുകളിലെല്ലാം മോദിയുടെ രാജ്നാഥ് സിങ്ങിെൻറയും ചിത്രങ്ങളാണുള്ളത്.
എന്നാൽ ലഖ്നോവിൽ നടക്കുന്നത് ദസറ ആഘോഷമാണെന്നും പരിപാടികളിൽ രാഷ്ട്രീയമില്ലെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് ദിനേശ് ശർമ്മ പറഞ്ഞു.
ദസറയുടെ ഭാഗമായി നടക്കുന്ന രാംലീല ചടങ്ങ് പോലുള്ളവക്ക് പ്രധാനമന്ത്രി അധ്യക്ഷം വഹിക്കുന്നത് ആദ്യമായാണ്. ഉത്തർപ്രദേശിെല വോട്ടുകൾ ലക്ഷ്യം വെച്ചു തന്നെയാണ് മോദി പൊതുപരിപാടിയായ ദസറയിൽ പങ്കുചേരാൻ എത്തുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.