ആർ.എസ്.എസ് ട്രൗസർ ഒഴിവാക്കിയതിന് പിന്നിൽ റാബ്റി ദേവിയെന്ന് ലാലുപ്രസാദ് യാദവ്
text_fieldsപാട്ന: ആർ.എസ്.എസ് കാകി ട്രൗസർ ഉപേക്ഷിച്ചതിന് പിന്നിൽ തെൻറ ഭാര്യ റാബ്റി ദേവിയാണെന്ന് ആർ.ജെ.ഡി തലവൻ ലാലു പ്രസാദ് യാദവ്. പൊതുജന മധ്യത്തിൽ ട്രൗസറിട്ട് വരാൻ തലമൂപ്പൻമാരായ സ്വയം സേവകർക്ക് നാണമില്ലേ എന്ന് ജനുവരിയിൽ റാബ്റി ദേവി ചോദിച്ചിരുന്നു. ഇത് ഉദ്ധരിച്ചാണ് ലാലുവിന്റെ അവകാശവാദം. ട്രൗസറിൽ നിന്ന് പാൻറിലേക്ക് അവരെ ഞങ്ങൾ മാറ്റിയെടുത്തു. യൂനിഫോമിൽ മാത്രമല്ല. അവരുടെ നിലപാടുകൾക്കും ആശയങ്ങൾക്കും മാറ്റം വരേണ്ടതുണ്ടെന്നും ലാലു പ്രസാദ് യാദവ് ട്വിറ്ററിൽ കുറിച്ചു.
ആയുധങ്ങൾ ത്യജിക്കാനും വർഗീയ വിഷം ചീറ്റുന്നത് ഒഴിവാക്കാനും ആർ.എസ്.എസ് മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു. കറുത്ത തൊപ്പിയും വെള്ള ഫുൾ സ്ലീവ് ഷർട്ടും തവിട്ട് നിറത്തിലുള്ള പാൻറും മുളവടിയും കറുത്ത ഷൂസുമാണ് പ്രവർത്തകരുടെ പുതിയ വേഷം. വിജയദശമി ദിനത്തില്‍ ആർ.എസ്.എസ് മേധാവി മോഹന്‍ ഭഗവത് കാക്കി ട്രൗസറിന് പകരം പാന്റ് ധരിച്ച് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തതോട് കൂടി ആർ.എസ്.എസിെൻറ പുതിയ യൂനിഫോം നിലവിൽ വന്നത്. കാക്കി ട്രൗസർ ഉപയോഗിക്കുന്നതിനാൽ വിദ്യാർഥികളെയും യുവാക്കളേയും ആകർഷിക്കാൻ കഴിയുന്നില്ലെന്ന കാരണത്താലാണ് ആർ.എസ്.എസ് പുതിയ മാറ്റത്തിന് മുതിർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.