ഇന്ത്യൻ ടി.വി ചാനലുകൾക്ക് പാകിസ്താനിൽ നിരോധം വരുന്നു
text_fieldsഇസ്ലാമാബാദ്: ഡി.ടി.എച്ച് സേവനം വഴി ലഭിക്കുന്ന ഇന്ത്യൻ ടിവി ചാനലുകൾക്ക് രാജ്യത്ത് നിരോധം വരുന്നതായി പാകിസ്താൻ മാധ്യമങ്ങൾ. പാക് ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റിയുടേതാണ് (പെംറ) നടപടി. അമിതമായ വിദേശ ഉള്ളടക്കം ഉള്ള ടി.വി ചാനലുകളെ നിയന്ത്രിക്കുന്നതിൻെറ ഭാഗമായാണ് ഈ നീക്കം. വരും മാസങ്ങളിൽ പാക് ഡി.ടി.എച്ച് സർവീസുകളിൽ ഇത് സജ്ജീകരിക്കും.
പെർമ നിയമങ്ങൾ പ്രകാരം കീഴിൽ ഒരു ദിവസം 10 ശതമാനം (രണ്ട് മണിക്കൂർ, 40 മിനിറ്റ്) വിദേശ ഉള്ളടക്കങ്ങൾ മാത്രമേ പ്രക്ഷേപണം ചെയ്യാവൂ. നിയമപരമായ രീതിയിൽ സമയം ക്രമീകരിക്കാൻ കേബിൾ ഓപ്പറേറ്റർമാർ, സാറ്റലൈറ്റ് ചാനലുകൾ എന്നിവരോട് ആവശ്യപ്പെട്ടതായും അല്ലാത്തപക്ഷം ഒക്ടോബർ 15 മുതൽ ശിക്ഷാനടപടി സ്വീകരിക്കുമെന്നും പെംറ ചെയർമാൻ അബ്സാർ ആലം ബുധനാഴ്ച പറഞ്ഞു. ആവർത്തിച്ചുള്ള ലംഘനങ്ങൾ, ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനിടയാക്കുമെന്നും പെംറ മുന്നറിയിപ്പു നൽകി.
നിയമലംഘനം നടത്തുന്ന ഇന്ത്യൻ ഡി.ടി.എച്ച് ഡീലർമാർക്കെതിരെ ഉടനടി നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു. ഇന്ത്യൻ ഡി.ടി.എച്ച് ഡീകോഡറുകളുടെ വില്പന തടയുന്നതിനായി ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി, റവന്യൂ ഫെഡറൽ ബോർഡ്, സ്റ്റേറ്റ് ബാങ്ക് ഏജൻസി എന്നിവർക്ക് നിർദേശം നൽകിയതായി ആലം വ്യക്തമാക്കി. മൂന്ന് മില്യൻ ഇന്ത്യൻ ഡി.ടി.എച്ച് ഡീകോഡറുകൾ രാജ്യത്ത് വിൽപന നടത്തപ്പെടുന്നു. ഈ വിൽപന നിർത്തുക മാത്രമല്ല, ഇന്ത്യൻ ഡീലർമാരിൽ നിന്നും പാകിസ്താനികൾ ഈ ഡീകോഡറുകൾ വാങ്ങുന്ന വിനിമയരീതി വ്യക്തമാക്കാനും ഏജൻസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.