ജിയോയുടെ പരസ്യത്തിൽ മോദി മോഡലായത് വിവാദമാകുന്നു
text_fieldsന്യൂഡൽഹി: മുകേഷ് അംബാനിയുടെ റിലയൻസ് ജിയോയുടെ വരവറിയിച്ച് രാജ്യത്തെ പ്രമുഖ പത്രങ്ങളിൽ പ്രസിദ്ദീകരിച്ച പരസ്യങ്ങളിൽ മോദിയുടെ ചിത്രം നൽകിയത് വിവാദമാകുന്നു. മോദി ഇപ്പോൾ റിലയൻസായി എന്ന് ചിത്രസഹിതം കെജ്രിവാൾ ട്വീറ്റ് ചെയ്ത് പ്രതിഷേധമറിയിച്ചു. ഇൗ സംഭവത്തോടെ മോദി റിലയൻസിെൻറ ബ്രാൻഡ് അംബാസിഡറായെന്ന് പലരും സോഷ്യൽ മീഡിയയിൽ കുറിച്ചു.
മോദിജി മുകേഷ് അംബാനിയുടെ കൈകളിലാണെന്നതിന് ഇതിൽ കൂടുതൽ വേറെ തെളിവുകൾ വേണോ എന്നായിരുന്നു കെജ്രിവാളിെൻറ ട്വീറ്റ്. മോദിജി റിലയൻസിെൻറ സെയിൽസ്മാനായി മാറിയെന്നായിരുന്നു മറ്റൊരു പരിഹാസം. ഇന്ത്യക്കും 1.2 ബില്യൺ ജനതക്കും സമർപ്പിക്കുന്നുവെന്ന തലക്കെേട്ടാട് കൂടിയായിരുന്നു പത്രപരസ്യം.
പത്രങ്ങളില്‍ നല്‍കിയ മുഴുപേജ് പരസ്യത്തിലാണ് പ്രധാനമന്ത്രിയുടെ ഫോട്ടോയുള്ളത്. പ്രധാനമന്ത്രിയുടെ ഡിജിറ്റല്‍ ഇന്ത്യ വീക്ഷണമാണ് ജിയോയിലൂടെ നടപ്പിലാക്കിയിരിക്കുന്നതെന്ന് പരസ്യത്തില്‍ പറയുന്നു. ഡിജിറ്റല്‍ ഇന്ത്യ പദ്ധതി റിലയന്‍സിനെ സഹായിക്കാനാണെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. ജിയോയുടെ ലോഗോക്ക് സമാനമായ നീലനിറത്തിലുള്ള ജാക്കറ്റ് ധരിച്ച പ്രധാനമന്ത്രിയുടെ ഫോട്ടോയാണ് പരസ്യത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.
PM of India openly endorses Reliance product pic.twitter.com/rHPAdwvjsR
— Arvind Kejriwal (@ArvindKejriwal) September 2, 2016
സാധാരണ സര്‍ക്കാര്‍ പരസ്യങ്ങളിലല്ലാതെ പ്രധാനമന്ത്രിയുടെ പരസ്യം ഉപയോഗിക്കുക പതിലില്ല. പ്രധാനമന്ത്രിയുടെ ചിത്രം ഇത്തരത്തില്‍ ഉപയോഗിച്ചതോടെ സര്‍ക്കാറിന്റെ പദ്ധതി എന്ന സന്ദേശമാണ് പരസ്യം നല്‍കുന്നുവെന്നാണ് വിമര്‍ശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.