ലഫ്. ജനറല്‍ പി.എം. ഹാരിസ് ദക്ഷിണ കരസേനാ കമാന്‍ഡ് മേധാവി
text_fieldsതിരുവനന്തപുരം: കോഴിക്കോട് സ്വദേശി ലഫ്റ്റനന്‍റ് ജനറല്‍ പി.എം. ഹാരിസ് ഇന്ത്യന്‍ കരസേനയുടെ ദക്ഷിണ കമാന്‍ഡ് മേധാവിയായി പുണെയില്‍ ചുമതലയേറ്റു. 1978 ജൂണില്‍ കരസേനയുടെ 12 മെക്കനൈസ്ഡ് ഇന്‍ഫന്‍ട്രി ബറ്റാലിയനില്‍ കമീഷന്‍ ചെയ്ത ലഫ്. ജനറല്‍ ഹാരിസ് ഷിംലയിലെ കരസേനാ പരിശീലന കേന്ദ്രത്തിന്‍െറ മുഖ്യ ജനറല്‍ ഓഫിസറായിരുന്നു. ചുമതലയേറ്റ ശേഷം പുണെയിലെ യുദ്ധസ്മാരകത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ച അദ്ദേഹം സേനാംഗങ്ങള്‍ നല്‍കിയ ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിച്ചു.
തമിഴ്നാട്ടിലെ അമരാവതിനഗര്‍ സൈനിക് സ്കൂള്‍, പുണെയിലെ നാഷനല്‍ ഡിഫന്‍സ് അക്കാദമി, ഡറാഡൂണിലെ ഇന്ത്യന്‍ മിലിറ്ററി അക്കാദമി എന്നിവിടങ്ങളിലെ പൂര്‍വ വിദ്യാര്‍ഥിയാണ്. യു.കെയിലെ കേമ്പര്‍ലിയില്‍നിന്നും സ്റ്റാഫ് കോഴ്സ്, മൗവ്, ഡല്‍ഹി നാഷനല്‍ ഡിഫന്‍സ് കോളജ് എന്നിവിടങ്ങളില്‍നിന്നും ഹയര്‍ കമാന്‍ഡ് കോഴ്സ് എന്നിവ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
മിലിറ്ററി ഒബ്സര്‍വര്‍, ചീഫ് പേഴ്സനല്‍ ഓഫിസര്‍, അംഗോളയില്‍ റീജനല്‍ കമാന്‍ഡര്‍ എന്നീ തസ്തികകളുള്‍പ്പെടെ ഐക്യരാഷ്ട്രസഭാ പദവികളും വഹിച്ചിട്ടുണ്ട്. ന്യൂഡല്‍ഹിലെ കരസേനാസ്ഥാനം, വെലിങ്ടണിലെ ഡിഫന്‍സ് സ്റ്റാഫ് കോളജ്, പശ്ചിമ മേഖലയില്‍ വിവിധ കരസേനാ വിഭാഗങ്ങളിലും ഓപറേഷനല്‍ സബ് ഏരിയ എന്നിവിടങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്തുത്യര്‍ഹ സേവനത്തിന് രാഷ്ട്രപതിയുടെ അതിവിശിഷ്ട സേവാമെഡല്‍, സേനാ മെഡല്‍, വിശിഷ്ട സേവാമെഡല്‍ എന്നീ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
ഭാര്യ: സറീനാ ഹാരിസ്. മെക്കനൈസ്ഡ് ഇന്‍ഫന്‍ട്രി ബറ്റാലിയനില്‍ കമീഷണ്‍ഡ് ഓഫിസറായ മകനും അധ്യാപികയായ മകളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.