അപകടകരമാംവിധം വിമാനം പറത്തിയ പൈലറ്റിനെതിരെ അന്വേഷണം
text_fieldsന്യൂഡല്‍ഹി: സുരക്ഷാ മാനദണ്ഡങ്ങള്‍ മറികടന്ന് അപകടകരമാംവിധം വിമാനം പറത്തിയ എയര്‍ ഇന്ത്യ പൈലറ്റിനെതിരെ ഡി.ജി.സി.എ അന്വേഷണം പ്രഖ്യാപിച്ചു. ഏപ്രില്‍ 28 ന് ന്യൂഡല്‍ഹി നിന്ന് പാരിസിലേക്ക് സര്‍വീസ് നടത്തിയ എയര്‍ ഇന്ത്യ വിമാനത്തിലെ പൈലറ്റാണ് സുരക്ഷാ മാനദണ്ഡങ്ങള്‍ മറികടന്ന് വിമാനം പറത്തിയത്. 200 യാത്രക്കാരുടെയും ക്രൂ അംഗങ്ങളുടെയും ജീവന്‍ വെച്ചാണ് ഇയാള്‍ വിമാനം ‘സ്വിങ്’ മോഡില്‍ പറത്തി ആശങ്ക പരത്തിയത്.
ബോയിങ് 787 ഡ്രീംലൈന്‍ വിമാനം അനുവദനീയമായതിലും ഉയരത്തില്‍ പൈലറ്റ് പറത്തുകയായിരുന്നു. പൈലറ്റ് മാനസികാസ്വാസ്ഥ്യമുള്ളതു പോലെ പെരുമാറിയത് സഹപൈലറ്റ് ശ്രദ്ധിക്കുകയും വിമാനത്തിന്‍്റെ ഗതി ശരിയാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
ുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നത് വിമാനത്തിലെ സോഫ്റ്റ്വെയറുകളുകള്‍ കേടാകുന്നതിനും ഉയരക്രമങ്ങള്‍ മാറ്റുന്നത് ഗതിനിയന്ത്രണത്തെയും ബാധിക്കുന്നതാണ്. സംഭവം സഹപൈലറ്റ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ അധികൃതര്‍ പൈലറ്റിനെ സസ്പെന്‍ഡ് ചെയ്യുകയും അന്വേഷണം പ്രഖ്യാപിക്കുകയുമായിരുന്നു.
പൈലറ്റിനെ മനോരോഗ ചികിത്സക്ക് വിധേയനാക്കണമെന്നും മാനസികാരോഗ്യം പരിശോധിച്ച് ഉറപ്പു വരുത്തിയ ശേഷമേ ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ അനുമതി നല്‍കാവൂയെന്നും അന്വേഷണ കമ്മറ്റി അറിയിച്ചു. ആറുമാസത്തേക്ക് സഹപൈലറ്റായി മാത്രമേ നിയമിക്കാവൂയെന്നും നിര്‍ദേശമുണ്ട്. ആഗസ്റ്റ് മാസത്തില്‍ രണ്ട് എയര്‍ ഇന്ത്യ പെലറ്റുമാര്‍ മദ്യപിച്ച് വിമാനം പറത്തിയതായി കണ്ടത്തെുകയും ഇവരെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.