ജിയോയെ നേരിടാൻ ബി.എസ്.എൻ.എല്ലിെൻറ പ്ലാൻ 249; ഒരു രൂപക്ക് ഒരു ജി.ബി
text_fieldsന്യൂഡൽഹി: വൻ ഒാഫറുകളുമായി എത്തിയ റിലയൻസ് ജിയോയുമായി മത്സരിക്കാൻ പുതിയ ഒാഫറുമായി പൊതുമേഖലാ ടെലികോം കമ്പനിയായ ബി.എസ്.എൻ.എൽ രംഗത്ത്. വയർലൈൻ ബ്രോഡ്ബാൻഡ് ഉപയോക്താക്കൾക്ക് 249 രൂപക്ക് അൺലിമിറ്റഡ് ഇൻറർനെറ്റ് പ്ലാനാണ് ബി.എസ്.എൻ.എൽ അവതരിപ്പിക്കുന്നത്. പുതിയ ഒാഫർ സെപ്റ്റംബര്‍ ഒമ്പത് മുതല്‍ പ്രാബല്യത്തില്‍ വരും. 2 എം.ബി.പി.എസാണ് വേഗത. ആറു മാസത്തേക്കാണ് പുതിയ പ്ലാൻ. അതിന് ശേഷം സാധാരണ പ്ലാനുകളിലേക്ക് മാറേണ്ടി വരും.
അതേസമയം തുടർച്ചയായി ഒരുമാസം ഇൗ പ്ലാൻ ഉപയോഗിച്ചാൽ പരമാവധി 300 ജി.ബി ഡാറ്റയാണ് പരിധി. അതായത് ഒരു ജി.ബിക്ക് ഒരു രൂപയിൽ താഴെ മാത്രമാണ് ഉപയോക്താക്കൾക്ക് ചെലവാകുകയെന്നും ബി.എസ്.എൻ.എൽ ചെയർമാനും മാനേജിങ് ഡയറക്ടറുമായി അനുപം ശ്രീവാസ്തവ വാർത്താ കുറിപ്പിൽ അറിയിച്ചു. പുതിയ ഒാഫറിലൂടെ ബി.എസ്.എൻ.എല്‍ വയർലൈൻ ബ്രോഡ്ബാന്‍ഡ് സര്‍വിസിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുകയാണ് ലക്ഷ്യമെന്നും ബി.എസ്.എൻ.എൽ പ്രസ്താവനയിൽ അറിയിച്ചു.
ഡിസംബര്‍ 31 വരെ ഒരു ജി.ബി ഡാറ്റക്ക് 50 രൂപയും സൗജന്യ കോളുകളുമായി റിലയന്‍സ് ജിയോ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ബി.എസ്.എൻ.എല്ലിെൻറ ഓഫര്‍ പ്രഖ്യാപനം. ബി.എസ്.എ.ന്‍എല്‍ മൊബൈല്‍ ഉപയോക്താക്കൾക്കും പുതിയ ഡാറ്റ പ്ലാനുകൾ പ്രഖ്യപിച്ചിട്ടുണ്ട്. 1,099 രൂപക്ക് അണ്‍ലിമിറ്റഡ് 3ജി സേവനം നല്‍കുന്ന ഡേറ്റാ പ്ലാനാണ് ഒന്ന്. ഇതില്‍ വേഗ നിയന്ത്രണം ഉണ്ടാകില്ല. 561,549,156 രൂപയുടെ ഡാറ്റ പ്ലാനുകളില്‍ 5ജിബി,10ജിബി,2ജിബി ഡാറ്റ ഓഫര്‍ ചെയ്യുന്ന പ്രത്യേക താരിഫുകളും അവതരിപ്പിച്ചിട്ടുണ്ട്. 561 രൂപയുടെ പ്ലാനിന് രണ്ട് മാസവും 549 രൂപയുടെ പ്ലാനിന് 30ദിവസവും 156 രൂപയുടെ പ്ലാനിന് 10 ദിവസവുമാണ് കാലാവധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.