വിഘടനവാദി നേതാക്കളുടെ നിസ്സഹകരണത്തിൽ വഴിമുട്ടി സര്‍വകക്ഷി ദൗത്യം
text_fieldsന്യൂഡല്‍ഹി: താഴ്വരയില്‍ രണ്ടുമാസത്തോളമായി പ്രക്ഷോഭം നയിക്കുന്ന കശ്മീരിലെ മൂന്ന് വിഘടനവാദി വിഭാഗങ്ങളും സംയുക്തമായി പ്രഖ്യാപിച്ച നിസ്സഹകരണത്തില്‍ സര്‍വകക്ഷി സംഘത്തിന്‍െറ കശ്മീര്‍ ദൗത്യം വഴിമുട്ടി.
ഹുര്‍റിയതിനെ ഒൗദ്യോഗികമായി ക്ഷണിക്കുകയോ നേതാക്കളെ തടവില്‍നിന്ന് വിട്ടയക്കുകയോ ചെയ്യാതെയുള്ള ചര്‍ച്ചക്കുള്ള നീക്കമാണ് സര്‍വകക്ഷി സംഘത്തിന്‍െറ ദൗത്യത്തിന് തിരിച്ചടിയായത്. മുഖ്യമന്ത്രി മഹ്ബൂബ മുഫ്തിയെക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ നടത്തിയ പിന്‍വാതില്‍ നീക്കമെന്നാണ് വിഘടനവാദികള്‍ ഇതിനെ വിശേഷിപ്പിച്ചത്.
സംഘത്തില്‍നിന്ന് മാറി വ്യക്തിപരമായി സംഭാഷണത്തിന് അനുവദിക്കണമെന്ന സീതാറാം യെച്ചൂരി, ശരദ് യാദവ്, അസദുദ്ദീന്‍ ഉവൈസി, ഗോപാല്‍ നാരായണന്‍, ഡി. രാജ, ഫയാസ് മിര്‍ എന്നീ ആറ് ദേശീയ നേതാക്കളുടെ അഭ്യര്‍ഥനയും ഹുര്‍റിയത് തള്ളി.
ജൂലൈ എട്ടിന് ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ട ശേഷമുണ്ടായ സംഘര്‍ഷത്തിന് അറുതി വരുത്താന്‍ വന്ന കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിന്‍െറ നേതൃത്വത്തിലുള്ള സംഘത്തെ ബന്ദിന്‍െറ പ്രതീതിയിലാണ് ശ്രീനഗര്‍ വരവേറ്റത്. ഷേര്‍ എ കശ്മീര്‍ ഇന്‍റര്‍നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ സര്‍വകക്ഷി സംഘത്തെ കാണാന്‍ ഇന്ത്യാ അനുകൂല സംഘങ്ങളത്തെിയപ്പോള്‍ പ്രക്ഷോഭത്തിനും ഹര്‍ത്താലിനും ആഹ്വാനം നടത്തുകയായിരുന്നു വിഘടനവാദികള്‍. ഉപമുഖ്യമന്ത്രി ഡോ. നിര്‍മല്‍ സിങ്, ധനമന്ത്രി ഹസീബ് ധ്രുബ് എന്നിവര്‍ക്കൊപ്പമത്തെിയ മുഖ്യമന്ത്രി മഹ്ബൂബ മുഫ്തിയുമായിട്ടായിരുന്നു സംഘത്തിന്‍െറ ആദ്യകൂടിക്കാഴ്ച. മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല, കോണ്‍ഗ്രസ് നേതാവ് ഗുലാം അഹ്മദ് മിര്‍, സര്‍താജ് മദനി(പി.ഡി.പി), സജ്ജാദ് ഗനി ലോണ്‍ (പീപ്പിള്‍സ് കോണ്‍ഫറന്‍സ്) മുഹമ്മദ് യുസുഫ് തരിഗാമി(സി.പി.എം), ശൈഖ് അബ്ദുല്‍ റാഷിദ്(അവാമി ഇത്തിഹാദ് പാര്‍ട്ടി) ഹകീം യാസീന്‍(പീപ്പ്ള്‍സ് ഡമോക്രാറ്റിക് ഫ്രന്‍റ് സാത ശര്‍മ (ബി.ജെ.പി) തുടങ്ങി 200ഓളം പേരാണ് സര്‍വകക്ഷിസംഘത്തെ കണ്ടത്. ഉച്ചക്ക് 12 മണിക്ക് തുടങ്ങിയ കൂടിക്കാഴ്ച വൈകീട്ട് ഏഴുമണി വരെ നീണ്ടുവെന്ന് കേരളത്തില്‍നിന്നുള്ള സംഘാംഗവും ആര്‍.എസ്.പി എം.പിയുമായ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ‘മാധ്യമ’ത്തോട് പറഞ്ഞു. മുസ്ലിം ലീഗിനെ പ്രതിനിധാനംചെയ്ത് ഇ. അഹമ്മദ് എം.പിയും സംഘത്തിലുണ്ട്. കശ്മീര്‍ പ്രശ്നം കൈകാര്യം ചെയ്തതില്‍ വീഴ്ച പറ്റിയതും അമിതമായ സേനാബലം പ്രയോഗിച്ചതും ഏറക്കുറെ എല്ലാവരും ചൂണ്ടിക്കാട്ടി. പ്രശ്നത്തിന്‍െറ ഗുരുതരാവസ്ഥ കേന്ദ്രത്തിന് ഇപ്പോഴാണ് ബോധ്യമായതെന്നും പ്രേമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
സര്‍വകക്ഷി സംഘത്തിലെ ഭിന്നതയെ തുടര്‍ന്ന് അവരില്‍നിന്ന് മാറി സംഘാംഗങ്ങളായ സീതാറാം യെച്ചൂരി, ഡി. രാജ, ശരദ് യാദവ് തുടങ്ങിയവര്‍ വ്യക്തിപരമായി നടത്തിയ ശ്രമവും പൂര്‍ണമായും വിജയിച്ചില്ല. വീട്ടുതടങ്കലിലാക്കിയ ഹുര്‍റിയത് ചെയര്‍മാന്‍ സയ്യിദ് അലി ഷാ ഗീലാനിയെ കാണാന്‍ അദ്ദേഹത്തിന്‍െറ ഹൈദര്‍പോറയിലെ വീട്ടിലത്തെിയ നേതാക്കളെ കാണാന്‍ വിസമ്മതിച്ച ഗീലാനി അവര്‍ക്ക് വാതില്‍ തുറന്നുകൊടുത്തില്ല. 10 മിനിറ്റ് വീടിന്ുമുന്നില്‍ കാത്തുനിന്ന ശേഷം ഇവര്‍ക്ക് മടങ്ങേണ്ടിവന്നു. ഇവരത്തെുന്ന വിവരമറിഞ്ഞ് തടിച്ചുകൂടിയ പ്രക്ഷോഭകര്‍ ആസാദി മുദ്രാവാക്യം മുഴക്കിയാണ് ഇവരെ തിരിച്ചയച്ചത്. ജയിലിലുള്ള മിര്‍വാഇസ് ഉമര്‍ ഫാറൂഖും യാസീന്‍ മാലിക്കും കാണാന്‍ വിസമ്മതിച്ചപ്പോഴാണ് ഇവര്‍ ഗീലാനിയുടെ വീട്ടിലത്തെിയത്.
ശ്രീനഗറിലെ ചെശ്മ ശാഹി ജയിലില്‍ ചെന്ന് മിര്‍വാഇസിനെ കണ്ട അസദുദ്ദീന്‍ ഉവൈസിയും നിരാശനായാണ് മടങ്ങിയത്. സര്‍വകക്ഷി സംഘത്തിലെ ആരുമായും സംഭാഷണത്തിനില്ളെന്ന് മിര്‍വാഇസ് തന്നോട് പറഞ്ഞെന്ന് ഉവൈസി അറിയിച്ചു. ഹംഹമ പൊലീസ് ക്യാമ്പില്‍ തടവിലുള്ള ജെ.കെ.എല്‍.എഫ് നേതാവ് തന്നോട് സംഭാഷണത്തിന് ശ്രമിച്ച സീതാറാം യെച്ചൂരിയോടും ശരദ് യാദവിനോടും രാജയോടും ഇതേ മറുപടിയാണ് നല്‍കിയത്. പുറത്തെ അവസ്ഥ നിങ്ങള്‍ കാണുന്നില്ളേ, അത്തരമൊരവസ്ഥയില്‍ എന്ത് സംസാരിക്കാനാണെന്ന് യാസീന്‍ മാലിക് ചോദിച്ചു. ഹുര്‍റിയത് നിസ്സഹകരണം പ്രഖ്യാപിച്ചതോടെ ജമ്മു-കശ്മീര്‍ ബാര്‍ അസോസിയേഷനും സര്‍വകക്ഷി സംഘത്തെ കാണാനില്ളെന്ന് അറിയിച്ചു.
സര്‍വകക്ഷി സംഘം ശ്രീനഗറിലത്തെിയ ദിനം താഴ്വരയില്‍ പ്രക്ഷോഭം ശക്തമായതായും റിപ്പോര്‍ട്ടുണ്ട്. സംഘര്‍ഷത്തില്‍ 200ലേറെ പേര്‍ക്ക് പരിക്കേറ്റു. ഷോപിയാനില്‍ മിനി സെക്രട്ടേറിയറ്റിന് തീവെക്കുക സര്‍വകക്ഷി സംഘം തിങ്കളാഴ്ചയും താഴ്വരയില്‍ തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.