സര്‍വകക്ഷി സന്ദര്‍ശനത്തിലും അണയാതെ കശ്മീര്‍
text_fieldsശ്രീനഗര്‍: കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിന്‍െറ നേതൃത്വത്തില്‍ രണ്ടുദിവസത്തെ സര്‍വകക്ഷി സന്ദര്‍ശനം തുടങ്ങിയ ഞായറാഴ്ചയും കശ്മീരില്‍ രൂക്ഷ സംഘര്‍ഷം. കഴിഞ്ഞ ദിവസം മാത്രം 200പേര്‍ക്കാണ് സംഘര്‍ഷങ്ങളില്‍ പരിക്കേറ്റത്. സര്‍വകക്ഷി സന്ദര്‍ശനം അനുബന്ധിച്ച് താഴ്വരയില്‍ ഞായറാഴ്ച നിരോധാജ്ഞ പിന്‍വലിച്ചിരുന്നു. എന്നാല്‍, സര്‍വകക്ഷി സന്ദര്‍ശനം ബഹിഷ്കരിച്ച വിഘടനവാദികള്‍ ആഹ്വാനംചെയ്ത ബന്ദില്‍ തുടര്‍ച്ചയായ 58ാം ദിവസവും താഴ്വരയില്‍ ജനജീവിതം സ്തംഭിച്ചു. ഞായറാഴ്ച രാവിലെ ഷോപിയാനിലും അനന്ത്നാഗിലുമാണ് സംഘര്‍ഷമുണ്ടായത്.
ഷോപിയാനിലെ പിന്‍ജൂര ഗ്രാമത്തില്‍ വിഘടനവാദ റാലി നടത്തിയ ജനക്കൂട്ടത്തിനെതിരായ പൊലീസ് നടപടിയില്‍ 100ലേറെ പേര്‍ക്ക് പരിക്കേറ്റു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസും അര്‍ധ സൈനികവിഭാഗവും കണ്ണീര്‍വാതകവും പെല്ലറ്റും പ്രയോഗിച്ചു. നടപടിയില്‍ പ്രകോപിതരായ ജനക്കൂട്ടം സര്‍ക്കാര്‍ ഓഫിസ് സമുച്ചയത്തിന് തീവെച്ചു. ശനിയാഴ്ച ഒരു യുവാവ് കൊല്ലപ്പെട്ട അനന്ത്നാഗിലെ സദൂര ഗ്രാമത്തില്‍ ഞായറാഴ്ചയും സംഘര്‍ഷാവസ്ഥ തുടര്‍ന്നു. ഇവിടെയും ജനക്കൂട്ടം വിഘടനവാദ റാലികള്‍ നടത്തി.
പുല്‍വാമയില്‍ ജനക്കൂട്ടം പി.ഡി.പി എം.എല്‍.എ മുശ്താഖ് അഹ്മദ് ഷായുടെ വീട് ആക്രമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.