ബുര്‍ഹാന്‍ വാനിയുടെ അവസ്ഥ സയിദ് സലാഹുദ്ദീനും സംഭവിക്കും- ബി.ജെ.പി
text_fieldsന്യൂഡല്‍ഹി: ചാവേറുകളെ ഉപയോഗിച്ച് കശ്മീരിനെ ഇന്ത്യന്‍ സൈനികരുടെ ശവപ്പറമ്പാക്കുമെന്ന ഹിസ്ബുല്‍ മുജാഹിദീന്‍ തലവന്‍ സയീദ് സലാഹുദ്ദീന്‍റെ പ്രസ്താവനക്ക് മറുപടിയുമായി ബി.ജെ.പി. കശ്മീരില്‍ അക്രമം വ്യാപിക്കാന്‍ ശ്രമിച്ചാല്‍ ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ അവസ്ഥ സയീദ് സലാഹുദ്ദീനും സംഭവിക്കുമെന്ന് ബി.ജെ.പി വക്താവ് എന്‍.സി. ഷൈന പറഞ്ഞു.
കശ്മീരിനെ ശവപ്പറമ്പാക്കുമെന്ന തരത്തില്‍ ഭീഷണി മുഴക്കുന്നവര്‍ അതിനുള്ള തിരിച്ചടി നേരിടാനും തയാറായിരിക്കണം. ബുര്‍ഹാന്‍ വാനിക്കു സംഭവിച്ചത് എന്താണോ, അതുപോലുള്ളവ നേരിടാന്‍ പ്രസ്താവനയിറക്കുന്നവര്‍ ഒരുങ്ങിയിരിക്കണം- ഷൈന മുന്നറിയിപ്പ് നല്‍കി.
കേന്ദ്ര സര്‍ക്കാര്‍ കഴിവില്ലാത്തവരാണെന്നു ഹിസ്ബുല്‍ മുജാഹിദ്ദീന്‍ കരുതരുത്. വിഘടനവാദികള്‍ക്കുമേല്‍ നടപടി സ്വീകരിക്കാന്‍ രാഷ്ര്ടീയമായ ഇഛാശക്തി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുണ്ട്. പ്രകോപനം തുടര്‍ന്നാല്‍ അദ്ദേഹം അത്തരം നടപടികളുമായി മുന്നോട്ടു പോകും. ഒരു സംഘടന എന്ന നിലക്ക് ഹിസ്ബുല്‍ മുജാഹിദീനും നേതാവ് സയീദ് സലാഹുദ്ദീനും അക്കാര്യം തിരിച്ചറിയണമെന്നും ബി.ജെ.പി വക്താവ് പറഞ്ഞു.
മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് ചാവേറുകളെ ഉപയോഗിച്ച് കശ്മീരിനെ ഇന്ത്യന്‍ സൈനികരുടെ ശവപ്പറമ്പാക്കുമെന്ന് സയിദ് സലാഹുദ്ദീന്‍ പ്രസ്താവിച്ചത്. താഴ്വരയില്‍ സായുധ പോരാട്ടമല്ലാതെ മറ്റൊരു പരിഹാരമില്ല. ഇക്കാര്യം കശ്മീര്‍ നേതൃത്വത്തിനും ജനങ്ങള്‍ക്കുമെല്ലാം അറിയാം. കശ്മീര്‍ തര്‍ക്ക മേഖലയാണെന്ന് ഇന്ത്യന്‍ ഭരണകൂടം മനസ്സിലാക്കണം. ബുര്‍ഹാന്‍ വാനിയുടെ മരണത്തോടെ കശ്മീരിലെ പ്രവര്‍ത്തനം സന്ദിഗ്ധ ഘട്ടത്തിലത്തെിയിരിക്കുകയാണെന്നും ഒരു പ്രശ്നമെന്ന നിലയില്‍ ഇത് പരിഗണിക്കുന്നില്ളെങ്കില്‍ ചര്‍ച്ചയുടെ ആവശ്യകതയില്ളെന്നും സലാഹുദീന്‍ ചൂണ്ടികാട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.