'തല്ലിക്കോ, എല്ല് പൊട്ടിക്കരുത്' ഗോരക്ഷാ പ്രവർത്തകർക്ക് വി.എച്ച്.പി നേതാവിെൻറ നിർദേശം
text_fields
ലഖ്നൊ: കന്നുകാലികളെ കടത്തുന്നവരെ തല്ലാമെന്നും എന്നാൽ പൊലീസ് നടപടിയിൽ നിന്ന് രക്ഷപ്പെടാൻ അവരുടെ എല്ല് തകർക്കരുതെന്നും വി.എച്.പിയുടെ നിർദേശം. ഗോരക്ഷാ വിഭാഗം ദേശിയ കമ്മിറ്റി അംഗം ഖേംചന്ദ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞതായാണ് റിപ്പോർട്ട്. ഉത്തർപ്രദേശിലെയും ഉത്തരാഖണ്ഡിലെയും ഗോരക്ഷാ പ്രവർത്തകർക്കാണ് വി.എച്.പി ഇൗ നിർദേശം നൽകിയത്.
'നാം നിയമം കൈയിലെടുക്കരുത്. ഞാൻ എെൻറ പ്രവർത്തകരോട് ആവർത്തിക്കുന്നു' മാരോ മഗർ ഹഡ്ഡീ മാട് ടുടോ (തല്ലിക്കോ, എല്ല് അടിച്ച് പൊട്ടിക്കരുത് )ഇനി നിങ്ങൾ എല്ല് തകർക്കുകയാണെങ്കിൽ പൊലീസിൽ നിന്നും നടപടി നേരിടേണ്ടി വരും. ഗോ രക്ഷാ പ്രവർത്തകർ കന്നുകാലിക്കടത്തുകാരെ മർദിക്കുന്നതിെൻറ വിഡിയോ ചിലർ ഷൂട്ട് ചെയ്ത് പുറത്ത് കാണിക്കുന്നുണ്ട്. അങ്ങനെ ചെയ്യേണ്ട ആവശ്യമില്ലെന്നും ഖേംചന്ദ് പറഞ്ഞു.
പഞ്ചാബ് ഗോ രക്ഷാദൾ നേതാവ് കന്നുകാലികളെ കടത്തിയെന്നാരോപിച്ച് ചിലയാളുകളെ മർദിച്ച കേസിൽ അറസ്റ്റിലായിരുന്നു. നേരത്തെ ഗുജറാത്തിലെ ദലിതരെയും ഗോരക്ഷാ പ്രവർത്തകർ ക്രൂരമായി മർദിച്ചിരുന്നു. ഗോരക്ഷാ പ്രവർത്തകരിൽ അധികയാളുകളും സാമൂഹ്യ വിരുദ്ധരാണെന്ന് പ്രധാന മന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.