ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പിനെ പിന്തുണച്ച് രാഷ്ട്രപതിയും
text_fieldsന്യൂഡല്‍ഹി: രാജ്യത്തെ ലോക്സഭ, നിയമസഭ, പഞ്ചായത്ത് തെരഞ്ഞെടുപ്പുകള്‍ ഒരേസമയം നടത്തണമെന്ന പ്രധാനമന്ത്രിയുടെ അഭിപ്രായത്തെ പിന്തുണച്ച് രാഷ്ട്രപതി പ്രണബ് മുഖർജി. തെരഞ്ഞെടുപ്പിെൻറ ഉൗർജവും ഉത്സാഹവും എങ്ങനെയായിരിക്കണമെന്ന് ഇന്ത്യ തെളിയിച്ചിട്ടുെണന്ന് അധ്യാപക ദിനത്തിൽ നടത്തിയ ചടങ്ങിൽ രാഷ്ട്രപതി പറഞ്ഞു. പെരുമാറ്റച്ചട്ടങ്ങൾ മാറ്റുന്നതിനെക്കുറിച്ച് തെരഞ്ഞെടുപ്പ് കമീഷനും ഒറ്റ തെരഞ്ഞെടുപ്പ് നടത്തുന്നതിനെക്കുറിച്ച് ജനങ്ങളും ആലോചന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നെറ്റ്വർക് 18 ഗ്രൂപ്പിന് നൽകിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രി ഒറ്റ തെരഞ്ഞെടുപ്പ് എന്ന ആശയം മുന്നോട്ടുവെച്ചത്.
രാജ്യത്ത് ഇടക്കിടെ തെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് നിർഭാഗ്യകരമാണെന്ന് അഭിമുഖത്തിൽ പ്രധാനമന്ത്രി പറഞ്ഞു. അതിനാൽ തന്നെ എല്ലാകാര്യങ്ങളും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുകിടക്കുകയാണ്. തുടർച്ചയായി നടക്കുന്ന തെരഞ്ഞെടുപ്പുകൾ ഭരണസംവിധാനത്തിെൻറ പ്രവർത്തനത്തെ ബാധിക്കുന്നു. അതിനാൽ പഞ്ചായത്ത്, നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തണമെന്നും സമയവും പണവും ലാഭിക്കാൻ ഇതാണ് നല്ലതെന്നുമാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.