കുളച്ചല്‍ തുറമുഖത്തിന് അടുത്തവര്‍ഷം ഏപ്രിലില്‍ കല്ലിടും
text_fieldsചെന്നൈ: കുളച്ചല്‍ ഇനയം തുറമുഖത്തിന് 2017 ഏപ്രിലില്‍ പ്രധാനമന്ത്രി കല്ലിടുമെന്ന് കേന്ദ്ര ഷിപ്പിങ് സഹമന്ത്രി പൊന്‍ രാധാകൃഷ്ണന്‍. തുറമുഖത്തിന്‍െറ താല്‍ക്കാലിക ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിര്‍ദിഷ്ട വിഴിഞ്ഞം തുറമുഖത്തുനിന്ന് 40 കിലോമീറ്റര്‍ അകലെയാണ് കുളച്ചല്‍ ഇനയം തുറമുഖം. വിഴിഞ്ഞത്തിന്‍െറ സാധ്യതകള്‍ക്ക് മങ്ങലേല്‍പിക്കുന്ന കുളച്ചല്‍ തുറമുഖത്തിനെതിരെ കേരളം കേന്ദ്രത്തെ ആശങ്ക അറിയിച്ചിരുന്നു. പ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് പദ്ധതികൊണ്ട് ഗുണമാണുള്ളതെന്നും പ്രതിഷേധ സമരങ്ങളില്‍നിന്ന് പിന്മാറണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
തുറമുഖത്തിന് ഭൂമി ഏറ്റെടുക്കുന്നതിനെതിരെ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം ശക്തമായി തുടരുകയാണ്. കന്യാകുമാരി ജില്ലയിലെ മിതലം, കീഴ്കുളം പഞ്ചായത്തുകളിലെ മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട ആയിരക്കണക്കിന് പേര്‍ നിരാഹാരമനുഷ്ഠിച്ചിരുന്നു. പദ്ധതിക്കായി നിയമം ലംഘിച്ച് സര്‍വേ നടത്തി ഭൂമി ഏറ്റെടുക്കുകയാണെന്ന് ജനകീയ മുന്നേറ്റത്തിന്‍െറ നേതൃനിരയിലുള്ള സ്റ്റാന്‍ലി കാസ്മിക് സുന്ദര്‍ പറഞ്ഞു. റോഡുകളും റെയില്‍പാതകളും നിര്‍മിക്കാന്‍ ഭൂമി ഏറ്റെടുക്കുമ്പോള്‍ നിര്‍ബന്ധിത കുടിയൊഴിപ്പിക്കല്‍ സാധ്യതയുണ്ടെന്ന് ആശങ്കയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.