വിഘടനവാദികൾ സംഘർഷത്തിന് കുട്ടികളെ ഉപയോഗിക്കുന്നു- മെഹബൂബ
text_fieldsശ്രീനഗർ: സംഘർഷം തുടരുന്ന കശ്മീരിൽ വിഘടനവാദികൾക്കെതിരെ രൂക്ഷ വിമർശവുമായി മുഖ്യമന്ത്രി മെഹബൂബ മുഫ്തി. വിഘടനവാദികൾ താഴ്വരയിലെ പ്രക്ഷോഭത്തിൽ കുട്ടികളെ ഉപയോഗിക്കുന്നുവെന്ന് മെഹബൂബ മുഫ്തി പറഞ്ഞു. പെല്ലറ്റുകൾക്ക് നേരെയും കണ്ണീർ വാതകത്തിന് നേരെയും പോരാടാൻ അവർ കുട്ടികളോട് ആവശ്യപ്പെടുന്നു. വിഘടനവാദികൾക്ക് പൊലീസിനെയും സൈന്യത്തേയും ഭയമാണെന്നും മെഹബൂബ മുഫ്തി കൂട്ടിച്ചേർത്തു.
കശ്മീരിലെ സാമ്പത്തികാവസ്ഥ താറുമാറായിരിക്കുകയാണ്. ടൂറിസം മേഖല പിന്നോക്കം പോയി. അധിക കാലം ഇൗ അവസ്ഥ തുടരില്ലെന്നും കശ്മീർ പഴയ അവസ്ഥയിലേക്ക് ഉടൻ തിരിച്ച് വരുമെന്നും മെഹബൂബ പറഞ്ഞു. ദൈവം എല്ലാം കാണുന്നുണ്ട്. കുട്ടികളുടെ മനസിൽ ഉണ്ടാക്കിയ മുറിവുകൾ അവശേഷിക്കുമെന്നും മുഫ്തി വ്യക്തമാക്കി. സർക്കാർ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു മെഹബൂബ മുഫ്തി.
അതേസമയം ജമ്മു കശ്മീരിലെ വിഘടനവാദി നേതാക്കൾക്ക് ഏർപ്പെടുത്തിയിട്ടുള്ള ഇസഡ് കാറ്റഗറി സുരക്ഷ തുടരുന്ന കാര്യം കേന്ദ്രസർക്കാർ പുനഃപരിശോധിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഹുർറിയത്ത് കോൺഫറൻസ് നേതാവ് സെയ്ദ് അലിഷാ ഗീലാനി അടക്കമുള്ളവർക്ക് അനുവദിച്ച ഉയർന്ന സുരക്ഷയാണ് പുനഃപരിശോധിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.