മദർ തെരേസക്ക് വിശുദ്ധ പദവി നൽകിയത് ആക്ഷേപാർഹം – ബി.ജെ.പി എം.പി
text_fieldsന്യൂഡൽഹി: മദർ തെരേസയുടെ വിശുദ്ധ പദവിയെ രൂക്ഷമായി വിമർശിച്ച് ബി.ജെ.പി എം.പി സുധീർ ഗുപ്ത. മദർ തെരേസക്ക് വിശുദ്ധ പദവി നൽകിയത് അധിക്ഷേപാർഹമാണെന്ന് എം.പി കൂട്ടിച്ചേർത്തു. മധ്യപ്രദേശിലെ മന്ദ്സൗർ മണ്ഡലത്തിലെ ലോകസഭാംഗമാണ് സുധീർ ഗുപ്ത.
മദർ തെരേസ ഒരുപാട് കുട്ടികളെ അവരുടെ സമ്മതമില്ലാതെ ക്രിസ്ത്യൻ മതത്തിലേക്ക് മതപരിവർത്തനം നടത്തിയിട്ടുണ്ടെന്ന് എം.പി വിമർശിച്ചു. മതപരിവർത്തനത്തിന് മുമ്പ് അവരുടെ അനുവാദം വാങ്ങിച്ചിട്ടില്ല. ഒരു രേഖയുമില്ലാതെയാണ് മതപരിവർത്തനമെന്നായിരുന്നു എം.പി യുടെ രൂക്ഷ വിമർശം. സാമൂഹ്യ പരിഷ്കരണത്തിന് വേണ്ടി പ്രവർത്തിക്കുന്ന ഒരുപാട് പ്രവർത്തകരുണ്ട്. എന്നാൽ അതിെൻറ പേരിൽ പദവി ആഗ്രഹിക്കുന്നത് ആക്ഷേപാർഹമാണെന്ന് എം.പി പറഞ്ഞു.
നേരത്തെ മാർക്കണ്ഡേയ കട്ജു മദർ തെരേസയെ രൂക്ഷമായി വിമർശിച്ചിരുന്നു. മദർ തെരേസ പൊങ്ങച്ചക്കാരിയും തട്ടിപ്പുകാരിയും മതഭ്രാന്തിനടിമയുമാണെന്നായിരുന്നു കട്ജുവിെൻറ വിമർശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.