ആന്ധ്രാപ്രദേശിന് പ്രത്യേക പാേക്കജുമായി കേന്ദ്രം
text_fieldsൃന്യൂഡൽഹി: രണ്ടായി വിഭജിച്ചതിനെ തുടർന്ന് പ്രത്യേക പദവി ആവശ്യപ്പെട്ട ആന്ധ്രപ്രദേശിന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി പാക്കേജ് പ്രഖ്യാപിച്ചു. നികുതി ഇളവുകളും പ്രത്യേക സഹായവും കൂടാതെ പൊല്ലാവരം ജലസേചന പദ്ധതിയുടെ മുഴുവൻ ചെലവും കേന്ദ്രം വഹിക്കും. പ്രത്യേക പദവിക്ക് തുല്യമായ ആനുകൂല്യങ്ങളാണ് ആന്ധ്രാപ്രദേശിന് നൽകുന്നതെന്ന് ജെയ്റ്റ്ലി പറഞ്ഞു.
ആന്ധ്രാപ്രദേശ് വിഭജിച്ച് തെലങ്കാന രൂപീകരിച്ചതോടെ സംസ്ഥാനത്തിനുണ്ടായ വരുമാന നഷ്ടം പരിഹരിക്കാനാണ് കേന്ദ്ര പാക്കേജ് അനുവദിക്കുന്നതെന്ന് ജയ്റ്റ്ലി കൂട്ടിച്ചേർത്തു. ആന്ധ്രാപ്രദേശ് പുന:സംഘടനാ ബില്ലിെല വ്യവസ്ഥകൾ കേന്ദ്രം പാലിക്കും. അഞ്ചുവർഷത്തേക്കാണ് കേന്ദ്ര സഹായം നൽകുകയെന്നും ജെയ്റ്റ്ലി പറഞ്ഞു.
പ്രത്യേക പദവി ആവശ്യപ്പെട്ട് ആന്ധ്രാപ്രദേശ് നിയമസ ചേരാനിരിക്കെയാണ് പ്രത്യേക പാക്കേജും സാമ്പത്തിക സഹായവുമായി കേന്ദ്രസർക്കാർ രംഗത്തുവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.