തെരഞ്ഞെടുപ്പ് പ്രചരണത്തിനായുള്ള കെജ്രിവാളിെൻറ പഞ്ചാബ് സന്ദർശനം തുടങ്ങി
text_fieldsന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രചരണത്തിനായുള്ള ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിെൻറ പഞ്ചാബ് സന്ദർശനം ഇന്ന് തുടങ്ങി. അഞ്ചു ദിവസമാണ് കെജ്രിവാളിെൻറ പഞ്ചാബ് സന്ദർശനം. ലുധിയാനയിൽ വെച്ച് നടക്കുന്ന പാർട്ടിയുടെ ദേശീയ കൺവീനർമാരുടെയും മെമ്പർമാരുടെയും യോഗത്തിൽ കെജ്രിവാൾ പെങ്കടുക്കും. തെരഞ്ഞെടുപ്പ് നോമിനേഷനുമായി ബന്ധപ്പെട്ട ചർച്ചകൾ യോഗത്തിലുണ്ടാകും. പഞ്ചാബിലെ വിവിധ സാമുദായിക സംഘടനകളുമായി കെജ്രിവാൾ കൂടിക്കാഴ്ച്ച നടത്തിയേക്കും.
പഞ്ചാബിെല പാർട്ടി കൺവീനർ സുജാസിങ് ചോേട്ടപൂരിനെ കൈകൂലി കേസുമായി ബന്ധപ്പെട്ട് പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു. കഴിഞ്ഞ ദിവസം പഞ്ചാബിലെ ആംആദ്മി പാർട്ടിയിൽ കുറേ പേർ രാജിവെച്ച് നവജ്യോത് സിങ് സിധുവിെൻറ പുതിയ രാഷ്ട്രീയ പാർട്ടിയായ ആവാസേ പഞ്ചാബിൽ ചേർന്നിരുന്നു. ഇതിനിടെയാണ് കെജ്രിവാളിെൻറ പഞ്ചാബ് സന്ദർശനം.
അടുത്ത വർഷം ഫെബ്രുവരിയിൽ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മികച്ച വിജയം കൈവരിക്കലാണ് സന്ദർശനത്തിെൻറ ലക്ഷ്യമെന്ന് കെജ്രിവാൾ പറഞ്ഞു. ലുധിയാന സന്ദർശനത്തിന് ശേഷം ഞായറാഴ്ച്ച പട്യാലയും സന്ദർശിച്ച് കെജ്രിവാൾ ഡൽഹിയിലേക്ക് മടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.