കേന്ദ്രസർവകലാശാലകളിൽ പ്രവേശത്തിന് പൊതുപരീക്ഷക്ക് ആലോചന
text_fieldsന്യൂഡൽഹി: കേന്ദ്രസർവകലാശാലകളിലെ പ്രവേശത്തിന് പൊതുപരീക്ഷ നടത്തുന്നതിനുള്ള സാധ്യതകൾ മാനവ വിഭവശേഷി മന്ത്രാലയത്തിെൻറ പരിഗണനയിൽ. ഇതിനെക്കുറിച്ച് ചർച്ചചെയ്യാൻ ഒക്ടോബർ ആറിന് മന്ത്രാലയം കേന്ദ്രസർവകലാശാല വൈസ്ചാൻസലർമാരുടെ യോഗം വിളിച്ചുചേർത്തേക്കുമെന്നും ഹിന്ദുസ്ഥാൻ ടൈംസ് റിേപ്പാർട്ട് ചെയ്തു.
പൊതു പ്രവേശ പരീക്ഷ ഉൾപ്പെടെ നിരവധി വിഷയങ്ങൾ പരിഗണയിലുണ്ടെന്നും യോഗത്തിെൻറ അജണ്ട ഉടൻ തീരുമാനിക്കുമെന്നും മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു. കേന്ദ്ര സർവകലാശലകളിലെ അധ്യാപക അനധ്യാപക ഒഴിവുകളും വിദ്യാർഥി പ്രശ്നപരിഹാര സംവിധാനവുമായി ബന്ധപ്പെട്ട വിഷയങ്ങളും ചർച്ചയാകും.
നിലവിൽ മിക്ക കേന്ദ്ര സർവകലാശാലകളും സ്വന്തം നിലയിൽ പ്രവേശപരീക്ഷ നടത്തിയാണ് വിദ്യാർഥികൾക്ക് അഡ്മിഷൻ നൽകുന്നത്. അേതസമയം ഹരിയാന, ജമ്മുകശ്മീർ, ഝാർഖണ്ഡ്, കേരള, രാജസ്ഥാൻ, തമിഴ്നാട് കേന്ദ്രസർവകലാശാലകൾ ബിരുദ–ബിരുദാനന്തര കോഴ്സുകളിലേക്ക് പൊതുപരീക്ഷയിലൂടെ പ്രവേശം നടത്തുന്നുണ്ട്. ഡൽഹി സർവകലാശാലക്കു കീഴിലെ കോളജുകളിൽ ബിരുദ പ്രവേശത്തിനുള്ള ഉയർന്ന കട്ട്ഒാഫ് മാർക്ക് ചർച്ചയായ സാഹചര്യത്തിലാണ് കേന്ദ്രം പൊതു പ്രവേശപരീക്ഷ പരിഗണിക്കുന്നത്.
ഡൽഹി സർവകലാശാല ബിരുദപ്രവേശത്തിന് കട്ട്ഒാഫ് മാർക്ക് രീതിയാണ് പിന്തുടരുന്നത്. ഡൽഹി സർവകലാശാലക്കു കീഴിലെ കോളജുകളിൽ പ്രധാന വിഷയങ്ങൾക്ക് കഴിഞ്ഞ തവണ 100 ശതമാനം വരെ കട്ട്ഒാഫ് ഉയർന്നു. ചില സംസ്ഥാനങ്ങൾ അമിതമായി മാർക്ക് നൽകുന്നുവെന്നും ഇവിടങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക് പ്രവേശത്തിന് മേൽക്കെ ലഭിക്കുന്നുവെന്നുമാണ് ആേരാപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.