ഇന്ത്യൻ ഏജൻസികൾ വ്യാജ പാസ് പോർട്ട് നൽകിയെന്ന് ഛോട്ടാ രാജൻ
text_fieldsന്യൂഡൽഹി: തീവ്രവാദികൾക്കെതിരായ പോരാട്ടത്തിനായി ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ തനിക്ക് വ്യാജ പാസ് പോർട്ട് നൽകിയെന്ന് അധോലോക നേതാവ് ഛോട്ടാ രാജൻ. 16 വർഷം മുമ്പ് ബാങ്കോങ്കിൽവെച്ച് ഛോട്ടാ രാജനെ കൊലപ്പെടുത്താൻ അധോലോക നേതാവ് ദാവൂദ് ഇബ്രാഹിം ശ്രമിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മോഹൻ കുമാർ എന്ന പേരിൽ വ്യാജ പാസ് പോർട്ട് ലഭിച്ചത്. തിഹാർ ജയിലിൽ നിന്നും വിഡിയോ കോൺഫറൻസിങ്ങിലൂടെയാണ് രാജൻ ഡൽഹി കോടതിയെ ഇക്കാര്യമറിയിച്ചത്.
രാജ്യത്തെ തകർക്കാനും സാധാരണക്കാരായ പൗരന്മാരെ കൊലപ്പെടുത്താനും ശ്രമിക്കുന്ന തീവ്രവാദികൾക്കും ഇന്ത്യാ വിരുദ്ധർക്കും എതിരായ പോരാട്ടത്തിൽ താൻ പങ്കാളിയാണ്. ഇതിൽ ജനങ്ങളുടെ സഹായവും തനിക്ക് ലഭിക്കുന്നുണ്ട്. ദേശീയ താൽപര്യം മുൻനിർത്തിയാണ് തീവ്രവാദത്തിനെതിരെ പോരാടുന്നതെന്നും ഛോട്ടാ രാജൻ കോടതിയിൽ പറഞ്ഞത്.
2015 ഒക്ടോബർ 25ന് ഇന്തോനേഷ്യയിലെ ബാലിയിലാണ് കുപ്രസിദ്ധ അധോലോക കുറ്റവാളിയായ ഛോട്ടാ രാജൻ അറസ്റ്റിലായത്. തുടർന്ന് ഇന്ത്യയിലെത്തിച്ച രാജനെ തിഹാർ ജയിലിലാണ് പാർപ്പിച്ചിട്ടുള്ളത്. ഇന്ത്യയിൽ രാജനെതിരെ ടാഡ, മകോക, പോട്ട നിയമങ്ങൾ ചുമത്തി 70ലേറെ കേസുകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.