ഉവരി വേളാങ്കണ്ണിമാതാ ദേവാലയത്തില്‍ എഴുന്നള്ളത്തിനിടെ ഷോക്കേറ്റ് നാലുപേര്‍ മരിച്ചു; 30 പേര്‍ക്ക് പരിക്ക്
text_fieldsതിരുനെല്‍വേലി: ദിശന്‍വിളക്ക് സമീപം ഉവരിയില്‍ വേളാങ്കണ്ണിമാതാ ദേവാലയത്തില്‍ ഉത്സവത്തിന്‍െറ സമാപനദിവസമായ വ്യാഴാഴ്ച രാവിലെ എഴുന്നള്ളത്തിനിടെ അലങ്കാര വാഹനത്തില്‍ വൈദ്യുതി ലൈനില്‍നിന്നുള്ള ഷോക്കേറ്റ് അലങ്കാരവാഹനം ചുമലിലേറ്റി റോഡില്‍ പ്രദക്ഷിണംവെച്ച് വരുകയായിരുന്ന നാലുപേര്‍ തല്‍ക്ഷണം മരിച്ചു.
മുപ്പതോളംപേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഉവരി സ്വദേശികളായ ദാസന്‍െറ മകന്‍ രാജന്‍ (38), ജോണിന്‍െറ മകന്‍ കൈ്ളവ് (23), ജലസ്റ്റിന്‍െറ മകന്‍ ലിമോസന്‍ (22), നെല്‍സന്‍െറ മകന്‍ രാജ് (19) എന്നിവരാണ് മരിച്ചത്.ഇവരുടെ മൃതദേഹങ്ങള്‍ തിരുനെല്‍വേലി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലത്തെിച്ചു. പരിക്കേറ്റവരെ തിരുനെല്‍വേലി, നാഗര്‍കോവില്‍ സ്ഥലങ്ങളിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. എഴുന്നള്ളത്തിന് 18 അടി ഉയരമുള്ള അലങ്കാര വാഹനമാണ് ഒരുക്കിയിരുന്നത്. എന്നാല്‍, ഇത്രയും ഉയരമുള്ള അലങ്കാരവാഹനം എഴുന്നള്ളിക്കുമ്പോള്‍ വൈദ്യുതി പോസ്റ്റുകളിലുള്ള കമ്പികള്‍ അഴിച്ചുമാറ്റാത്തതാണ് അപകടത്തിന് പ്രധാന കാരണമെന്നാണ് പൊലീസിന്‍െറ പ്രാഥമിക നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.