ജെ.എൻ.യുവിലും ഡൽഹി സർവകലാശാലയിലും തെരഞ്ഞെടുപ്പ് ആവേശം
text_fieldsന്യൂഡൽഹി: വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് നടക്കുന്ന ജെ.എൻ.യുവിലും ഡൽഹി സർവകലാശാലയിലും വോെട്ടടുപ്പ് പുരോഗമിക്കുന്നു. ജെഎൻയുവിൽ െലഫ്റ്റ് യൂനിറ്റി എന്ന പേരിൽ െഎസ– എസ്.എഫ്.െഎ സഖ്യമായാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. അതേസമയം കഴിഞ്ഞ തവണ ഒറ്റക്ക് മത്സരിച്ച് യൂനിയൻ ചെയർമാൻ സ്ഥാനം നേടിയ എ.െഎ.എസ്.എഫ് ഇത്തവണ മത്സരരംഗത്തുനിന്ന് വിട്ടു നിന്നു. എ.െഎ.എസ്.എഫിെൻറ കനയ്യുകുമാറായിരുന്നു കഴിഞ്ഞ തവണ െജഎൻയു വിദ്യാർഥി യൂനിയൻ പ്രസിഡൻറ്.
ബാപ്സയുടെ (ബിർസ അംബേദ്കർ ഫൂലെ സ്റ്റുഡൻറ് അസോസിയേഷൻ)രാഹുൽ സോൻപിമ്പിൾ, ലെഫ്റ്റ് യൂനിറ്റിയുടെ മോഹിത് പാണ്ഡെ, എൻ.എസ്.യുവിെൻറ സണ്ണി ദിമൻ, എ.ബി.വി.പിയുടെ ജാൻവി ഒാജ, എസ്.എഫ്.എസിെൻറ (സ്റ്റുഡൻറ് ഫ്രണ്ട് ഒാഫ് സ്വരാജ്) ദിലീപ് കുമാർ എന്നിവരാണ് ജെഎൻയു വിദ്യാർഥി യൂനിയൻ പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. എ.എ.പിയിൽ നിന്ന് വിട്ടുപോയവർ രൂപീകരിച്ച സ്വരാജ് അഭിയാെൻറ വിദ്യാർഥി വിഭാഗമാണ് എസ്.എഫ്.എസ്.
കനയ്യകുമാർ അടക്കമുള്ളവരുടെ അറസ്റ്റിനെ തുടർന്നുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ വൻ മാധ്യമശ്രദ്ധയാണ് തെരഞ്ഞെടുപ്പിന് ലഭിച്ചത്. ഫെബ്രുവരിയിൽ സർവകലാശാലയിൽ സംഘടിപ്പിച്ച പരിപാടിയിൽ ദേശവിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർന്നെന്ന ആരോപണത്തെ തുടർന്നാണ് കനയ്യകുമാർ അടക്കമുള്ളവരെ അറസ്റ്റ് ചെയ്തത്.
ഡൽഹി സർവകലാശാലയിൽ എ.ബി.വി.പിയും കോൺഗ്രസിെൻറ വിദ്യാർഥി സംഘടനയായ എൻ.എസ്.യു.െഎയും തമ്മിലാണ് മത്സരം. െഎസയും മത്സരരംഗത്ത് സജീവമാണ്. ഡൽഹി സർവകലാശാലക്കു കീഴിലെ 51 കോളജുകളിലെ ഒന്നേകാൽ ലക്ഷത്തോളം വിദ്യാർഥികളാണ് തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നത്.
Jawaharlal Nehru University Students' Union (JNUSU) election today, voting underway. pic.twitter.com/iIgVWNJK5j
— ANI (@ANI_news) September 9, 2016
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.