ഡൽഹി ഭരണാധികാരം ലഫ്റ്റനൻറ് ഗവർണർക്കാണെന്ന വിധിക്ക് സ്റ്റേ ഇല്ല
text_fieldsന്യൂഡല്‍ഹി: ഡല്‍ഹി കേന്ദ്രഭരണ പ്രദേശമാണെന്നും ഭരണാധിപന്‍ ലഫ്. ഗവര്‍ണറാണെന്നുമുള്ള ഡല്‍ഹി ഹൈകോടതി വിധി സ്റ്റേചെയ്യണമെന്ന ആം ആദ്മി പാര്‍ട്ടി സര്‍ക്കാറിന്‍െറ ആവശ്യം സുപ്രീംകോടതി തള്ളി. ഹൈകോടതി വിധിക്കെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലുകളില്‍ കേന്ദ്രത്തിനും ലഫ്. ഗവര്‍ണര്‍ക്കും നോട്ടീസ് അയച്ച ജസ്റ്റിസ് എ.കെ. സിക്രി അധ്യക്ഷനായ ബെഞ്ച്, കേസ് വിപുല ബെഞ്ചിനു വിടുന്ന കാര്യം പരിഗണിക്കുമെന്ന സൂചനയും നല്‍കി.
തന്‍െറ സമ്മതമില്ലാതെ ആപ് സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളുടെ 400 ഫയലുകള്‍ പരിശോധിക്കാന്‍ ലഫ്. ഗവര്‍ണര്‍ നിയമിച്ച മൂന്നംഗ സമിതിയുടെ പ്രവര്‍ത്തനം തടയണമെന്ന സര്‍ക്കാറിന്‍െറ ആവശ്യവും സുപ്രീംകോടതി അംഗീകരിച്ചില്ല. അതേസമയം, സെക്രട്ടറിക്ക് പകരം ഉപമുഖ്യമന്ത്രി ഒപ്പുവെച്ച അപ്പീല്‍ നിലനില്‍ക്കില്ളെന്നും തള്ളണമെന്നും കേന്ദ്ര സര്‍ക്കാര്‍ വാദിച്ചു. കേസ് നവംബര്‍ 15ന് പരിഗണിക്കും.
ഡല്‍ഹിയെ സംസ്ഥാനമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയില്‍ വാദംകേള്‍ക്കാന്‍ സുപ്രീംകോടതി നേരത്തേ വിസമ്മതിച്ചിരുന്നു. ഡല്‍ഹി കേന്ദ്രഭരണ പ്രദേശമാണെന്നും ഭരണാധിപന്‍ ലഫ്. ഗവര്‍ണറാണെന്നുമുള്ള ഡല്‍ഹി ഹൈകോടതി വിധിക്കെതിരെയുള്ള അപ്പീല്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടാണ് നേരത്തേ ആപ് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചത്. ഡല്‍ഹിയെ സംസ്ഥാനമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ആപ് സര്‍ക്കാര്‍ നേരത്തേ സമര്‍പ്പിച്ച ഹരജി സുപ്രീംകോടതിയുടെ പരിഗണനയിലത്തെുന്നതിന്‍െറ തൊട്ടുതലേന്നാണ് ഹൈകോടതി വിധിയുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.