ഡി.യു, ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍: വോട്ടെണ്ണല്‍ തുടങ്ങി
text_fieldsന്യൂഡല്‍ഹി: ദേശീയ ശ്രദ്ധ ആകര്‍ഷിക്കുന്ന ജവഹര്‍ലാല്‍ നെഹ്റു, ഡല്‍ഹി സര്‍വകലാശാലകളുടെ വിദ്യാര്‍ഥി യൂനിയന്‍ തെരഞ്ഞെടുപ്പില്‍ തണുത്ത പ്രതികരണം. ഡല്‍ഹി സര്‍വകലാശാലയിലെ മോണിങ് കോളജുകളില്‍ 31 ശതമാനം മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്. ഈവനിങ് കോളജുകളില്‍ കൂടുതല്‍ പേര്‍ വോട്ടുചെയ്തു. സര്‍വകലാശാലയുടെ സാങ്കേതികവും ഭരണപരവുമായ വീഴ്ചമൂലം പരീക്ഷാഫലവും തിരിച്ചറിയല്‍കാര്‍ഡ് വിതരണം വൈകിയതും വിദ്യാര്‍ഥികളില്‍ പലരുടെയും വോട്ടവകാശം നഷ്ടപ്പെടുത്തി. കോണ്‍ഗ്രസ് വിദ്യാര്‍ഥി സംഘടനയായ എന്‍.എസ്.യുവും ആര്‍.എസ്.എസ് വിദ്യാര്‍ഥി വിഭാഗമായ എ.ബി.വി.പിയുമാണ് ഇവിടെ മുഖ്യ എതിരാളികള്‍. ആം ആദ്മി പാര്‍ട്ടിയുടെ വിദ്യാര്‍ഥി വിഭാഗമായ ഛാത്രയുവ സമിതിയും സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്.
വൈകീട്ട് ഏഴുമണി വരെ തുടര്‍ന്ന പോളിങ് ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ ഉപയോഗിച്ചായിരുന്നു. ഫലം ശനിയാഴ്ച അറിയാം. വിവാദമായ അഫ്സല്‍ ഗുരു അനുസ്മരണ ചടങ്ങിന്‍െറ അലയൊലി അവസാനിക്കാത്ത ജെ.എന്‍.യുവില്‍ ഇടതുവിദ്യാര്‍ഥി സംഘടനകളായ ഐസയും എസ്.എഫ്.ഐയും സഖ്യമായാണ് മത്സരിച്ചത്. പരമ്പരാഗത പേപ്പര്‍ ബാലറ്റില്‍ വോട്ടെടുപ്പു നടന്ന ഇവിടെ തിങ്കളാഴ്ച പുലര്‍ച്ചെയോടെയേ വോട്ടെണ്ണല്‍ പൂര്‍ത്തിയാവൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.