ഹരിയാന: ബിരിയാണിയില്‍ ബീഫിന്‍െറ അംശം കണ്ടത്തെിയെന്ന് ആരോഗ്യമന്ത്രി
text_fieldsചണ്ഡിഗഢ്: ഹരിയാനയിലെ മേവാത്തില്‍ ബലി പെരുന്നാളിനോടനുബന്ധിച്ച് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഹോട്ടലുകളില്‍ നിന്ന് ശേഖരിച്ച ഏഴ് ബിരിയാണി സാമ്പ്ളുകളില്‍ ബീഫിന്‍െറ അംശം കണ്ടത്തെിയതായി ആരോഗ്യമന്ത്രി അനില്‍ വിജ്. വെറ്ററിനറി സര്‍ജന്‍െറ മേല്‍നോട്ടത്തിലാണ് ഹോട്ടലുകളില്‍ ബിരിയാണി പരിശോധന നടത്തിയത്.
ഇവിടെ നിന്ന് ശേഖരിച്ച ബിരിയാണി സാമ്പ്ളുകള്‍ ഹിസാറിലെ ലാലാ ലജ്പത്റായ് യൂനിവേഴ്സിറ്റി ഓഫ് വെറ്ററിനറിയിലെ ലബോറട്ടറിയില്‍ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കി. വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ നടത്തിയ പരിശോധനയിലാണ് ഏഴ് സാമ്പ്ളുകളില്‍ ബീഫിന്‍െറ അംശം കണ്ടത്തെിയതെന്നും മന്ത്രി പറഞ്ഞു. പ്രത്യേക വിഭാഗത്തിന്‍െറ ഹോട്ടലുകളില്‍നിന്ന് മാത്രമല്ല, സംശയം തോന്നിയ എല്ലാ ഹോട്ടലുകളിലും പരിശോധന നടത്തിയിരുന്നതായി മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഗോവധ നിരോധ നിയമം നടപ്പാക്കുന്നതിന്‍െറ ഭാഗമായാണ് പരിശോധനയെന്നും ഏതെങ്കിലും മതങ്ങള്‍ക്കെതിരല്ളെന്നും മന്ത്രി വിജ് വ്യക്തമാക്കി. സര്‍ക്കാര്‍ മുസ്ലിങ്ങള്‍ക്കെതിരല്ല, നിയമം നടപ്പിലാക്കുക മാത്രമാണ് ചെയ്യുന്നത്.
പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രീയനേട്ടത്തിന് വിഷയത്തെ വര്‍ഗീയവത്കരിക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി. പ്രത്യേക സമുദായത്തെ ലക്ഷ്യം വെച്ചാണ് ബിരിയാണി പരിശോധനയെന്നും ഇതില്‍ ഗൂഢാലോചനയുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് റണ്‍ദീപ് സിങ് സുര്‍ജ്വാല ആരോപിച്ചിരുന്നു. പാകം ചെയ്ത ബിരിയാണിയില്‍ ബീഫിന്‍െറ അംശം കണ്ടത്തെുക പ്രയാസകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍, ഇതിന് പ്രത്യേക രീതിയുണ്ടെന്ന് മന്ത്രി വിജ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.