ഹരിയാന: കേന്ദ്രം ഇടപെടണമെന്ന് രാജ്നാഥിന് യെച്ചൂരിയുടെ കത്ത്
text_fieldsന്യൂഡല്‍ഹി: ഹരിയാനയിലെ മേവാത്തില്‍ നടന്ന ഇരട്ടക്കൊലപാതകവും കൂട്ടമാനഭംഗവും സംബന്ധിച്ച അന്വേഷണം ഊര്‍ജിതപ്പെടുത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ കത്ത്. ആഗസ്റ്റ് 24ന് രാത്രി നടന്ന സംഭവത്തിലെ നാലു പ്രതികളെ പിടികൂടിയെങ്കിലും നീതി ഉറപ്പാക്കാന്‍ വേണ്ട ഉത്സാഹം ഹരിയാന സര്‍ക്കാറും പൊലീസും സ്വീകരിക്കാത്ത പശ്ചാത്തലത്തിലാണ് കേന്ദ്ര ഇടപെടല്‍ തേടിയത്. സംഭവസ്ഥലം സന്ദര്‍ശിച്ച് ജനകീയ പഞ്ചായത്തില്‍ പങ്കുകൊണ്ട പാര്‍ട്ടി നേതാക്കള്‍ നല്‍കിയ വിവരങ്ങള്‍ വ്യക്തമാക്കിയാണ് യെച്ചൂരിയുടെ കത്ത്.
പൊലീസിന്‍െറ ഉത്തരവാദിത്ത രഹിത സമീപനം ഇരകളുടെ കുടുംബാംഗങ്ങള്‍ക്കും നാട്ടുകാര്‍ക്കും കടുത്ത അമര്‍ഷത്തിന് കാരണമായിട്ടുണ്ട്.
ക്രമസമാധാനപാലനം സംസ്ഥാന സര്‍ക്കാറിന്‍െറ ചുമതലയാണെങ്കിലും ന്യൂനപക്ഷങ്ങള്‍, സ്ത്രീകള്‍ എന്നിവര്‍ ആക്രമത്തിനിരയായ സംഭവം ദേശീയ പ്രാധാന്യം ആവശ്യമുള്ളതാണെന്നും അടിയന്തരമായ ഇടപെടല്‍ വേണമെന്നും യെച്ചൂരി ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.