ആം ആദ്മി എം.എൽ.എക്കെതിരെ ലൈംഗിക ആരോപണവുമായി സഹോദരഭാര്യ
text_fieldsന്യൂഡൽഹി: ഒരു ആം ആദ്മി പാർട്ടി നേതാവ് കൂടി വിവാദകുരുക്കിൽ. ഡൽഹി എം.എൽ.എ അമാനുള്ള ഖാനെതിരെ സഹോദരഭാര്യയാണ് പരാതിയുമായി ശനിയാഴ്ച രംഗത്തെത്തിയത്. ജാമിയ നഗർ പൊലീസ് സ്റ്റേഷനിലെത്തിയ 32കാരിയുടെ പരാതിയിൽ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
അമാനുള്ള ഖാൻ ശാരീരിക ബന്ധത്തിന് നിർബന്ധിച്ചു എന്നാണ് സോഹദരഭാര്യ പരാതിയിൽ പറയുന്നത്. അമാനുള്ള ഖാന്‍റെ സഹോദരനും സഹോദരിമാരും സ്ത്രീധനത്തിന് വേണ്ടി തന്നെ പീഡിപ്പിച്ചിരുന്നതായും പരാതിയിലുണ്ട്.
വഖഫ് ബോർഡ് ചെയർമാനായിരുന്ന അമാനുള്ള ഖാൻ കഴിഞ്ഞ ദിവസമാണ് സ്ഥാനം രാജിവെച്ചത്. നിയമനത്തിൽ അഴിമതി നടന്നുവെന്ന് ആരോപിച്ച് കഴിഞ്ഞ വ്യാഴാഴ്ച ബോർഡിന്‍റെ ആസ്ഥാനത്ത് റെയ്ഡ് നടന്നിരുന്നു. തുടർന്ന് സംസ്ഥാന ഹജ് കമ്മിറ്റി അംഗം കൂടിയായ ഖാൻ എല്ലാ സ്ഥാനങ്ങളും രാജിവെച്ചതായി അറിയിച്ചുകൊണ്ടുള്ള കത്ത് അരവിന്ദ് കെജരിവാളിന് കൈമാറിയതായി പറയുന്നു. ഇതിന് പിന്നാലെയാണ് പുതിയ കേസ് ഖാനെതിരെ ചാർജ് ചെയ്തിരിക്കുന്നത്.
തന്‍റെ സേവനസന്നദ്ധതയും സത്യസന്ധതയും ഇഷ്ടപ്പെടാത്ത ആളുകളാണ് ആരോപണത്തിന് പിന്നിലെന്നും അതിനാൽ താൻ എല്ലാ സ്ഥാനങ്ങളും രാജിവെക്കുകയാണ് എന്നുമാണ് രാജികത്തിൽ പറയുന്നത്.
ആം ആദ്മി മന്ത്രിയായിരുന്ന സന്ദീപകുമാറിനെതിരെയുള്ള സിഡി വിവാദം കെട്ടടങ്ങുന്നതിനിടെയാണ് മറ്റൊരു നേതാവ് ലൈംഗികാരോപണം നേരിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.