ജി.എസ്.ടി വരുന്നതോടെ സി.ബി.ഇ.സി, സി.ബി.ഐ.ടി ആകും
text_fieldsന്യൂഡല്‍ഹി: പരോക്ഷ നികുതി വിഭാഗത്തിന്‍െറ പ്രധാന ഘടകമായ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്സൈസ് ആന്‍ഡ് കസ്റ്റംസ് (സി.ബി.ഇ.സി ), ചരക്കു സേവന നികുതി (ജി.എസ്.ടി) പ്രാബല്യത്തില്‍ വരുന്നതോടെ സി.ബി.ഐ.ടി (സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സ്)യായി പുനര്‍നാമകരണം ചെയ്യും. കേന്ദ്ര ധനമന്ത്രി ചെയര്‍മാനും സംസ്ഥാന ധനമന്ത്രിമാര്‍ അംഗങ്ങളുമായിട്ടുള്ള ജി.എസ്.ടി കൗണ്‍സില്‍ നിയന്ത്രിക്കുന്ന സി.ബി.ഐ.ടിയുടെ നിര്‍വഹണ ചുമതല സെക്രട്ടറിതല ഓഫിസര്‍ പദവിയുള്ള ഉന്നത ഉദ്യോഗസ്ഥനായിരിക്കും.
2017 ഏപ്രില്‍ ഒന്നു മുതലാണ് ജി.എസ്.ടി സമ്പ്രദായം ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. സി.ബി.ഐ.ടിയില്‍ ഉള്‍പ്പെട്ട ആറംഗ സമിതി തന്നെയായിരിക്കും കസ്റ്റംസ്, ഐ.ടി, സെന്‍ട്രല്‍ എക്സൈസ്, നിയമപ്രശ്നങ്ങള്‍ എന്നിവക്കു മേല്‍നോട്ടം വഹിക്കുക. കൂടാതെ, റവന്യൂ അഡീഷനല്‍ സെക്രട്ടറി ജി.എസ്.ടി കൗണ്‍സില്‍ സെക്രട്ടറിയാകും. ആദ്യ അഞ്ചു വര്‍ഷക്കാലത്തെ തീരുമാനിക്കപ്പെടാത്ത ഓഡിറ്റിങ്, നിയമപ്രശ്നങ്ങള്‍ എന്നിവയില്‍ അന്തിമ തീര്‍പ്പ് കല്‍പിക്കുന്നതിനായി കമീഷണറേറ്റും രൂപവത്കരിക്കും. പുതിയ രൂപരേഖ തയാറാക്കുന്നതിന്‍െറ ഭാഗമായി രാജ്യത്തെ വടക്ക്, തെക്ക്, കിഴക്ക്, പടിഞ്ഞാറ്, വടക്കുകിഴക്ക്, സെന്‍ട്രല്‍ എന്നിങ്ങനെ ആറു മേഖലകളായി തിരിക്കും. ഇതിന്‍െറ ചുമതല പ്രിന്‍സിപ്പല്‍ കമീഷണര്‍ക്ക് തുല്യമായ പദവിയിലുള്ള ഉദ്യോഗസ്ഥനായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.