ജെ.എന്‍.യു: ‘ബാപ്സ’യുടെ മുന്നേറ്റം വിജയതുല്യം
text_fields
ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല വിദ്യാര്‍ഥി യൂനിയന്‍ തെരഞ്ഞെടുപ്പില്‍ സീറ്റ് നേടാനായില്ളെങ്കിലും ദലിത്-പിന്നാക്ക പക്ഷ വിദ്യാര്‍ഥികള്‍ നേതൃത്വം നല്‍കുന്ന ബിര്‍സ ഫൂലേ അംബേദ്കര്‍ സ്റ്റുഡന്‍റ്സ് അസോസിയേഷന്‍ (ബാപ്സ) നടത്തിയത് ശ്രദ്ധേയ മുന്നേറ്റം. ഇടതുവിദ്യാര്‍ഥി പക്ഷവും എ.ബി.വി.പിയും തമ്മിലാണ് പോരാട്ടമെന്നും ‘ബാപ്സ’യുടെ സാന്നിധ്യം എ.ബി.വി.പിയുടെ സാധ്യത വര്‍ധിപ്പിക്കും എന്നുമായിരുന്നു പ്രചാരണമെങ്കില്‍ ഏവരെയും ഞെട്ടിച്ച് ‘ബാപ്സ’യുടെ പ്രസിഡന്‍റ് സ്ഥാനാര്‍ഥി രണ്ടാം സ്ഥാനത്തത്തെി.
ഐസ-എസ്.എഫ്.ഐ സഖ്യം സ്ഥാനാര്‍ഥി മോഹിത് കുമാര്‍ പാണ്ഡേ 1954 വോട്ട് നേടിയപ്പോള്‍ ‘ബാപ്സ’ സ്ഥാനാര്‍ഥി രാഹുല്‍ പുനറാം 1545 വോട്ട് നേടി. എ.ബി.വി.പിയുടെ ജാഹ്നവി 1048 വോട്ടുമായി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. വോട്ടിങ് ശതമാനത്തില്‍ ‘ബാപ്സ’ മൂന്നാമതാണ്.
അടുത്ത കാലംവരെ പരസ്പരം വര്‍ഗവഞ്ചകര്‍ എന്നു വിശേഷിപ്പിച്ചിരുന്ന ഐസയും എസ്.എഫ്.ഐയും തങ്ങളുടെ മുന്നേറ്റത്തെ തടയാനാണ് സഖ്യമുണ്ടാക്കിയത് എന്ന് ‘ബാപ്സ’ ആരോപിക്കുന്നു.
ആദ്യഘട്ടത്തില്‍ എ.ബി.വി.പിയെ പുറത്താക്കാനുള്ള തെരഞ്ഞെടുപ്പ് എന്ന രീതിയില്‍ പ്രഖ്യാപനം നടത്തിയിരുന്ന ഇടതു സംഘടനകള്‍ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ‘ബാപ്സ’ക്കും സ്വത്വരാഷ്ട്രീയത്തിനുമെതിരായാണ് പ്രചാരണം അഴിച്ചുവിട്ടതെന്ന് ഇവര്‍ പറയുന്നു.
2014 നവംബര്‍ 15ന് ബിര്‍സ മുണ്ഡ ദിനത്തില്‍ രൂപവത്കരിക്കപ്പെട്ട ‘ബാപ്സ’ ജെ.എന്‍.യുവിലെ മുഖ്യധാരാ ഇടതു സംഘടനകള്‍ തൊടാന്‍ മടിച്ചിരുന്ന ജാതീയ വിഷയങ്ങളെ സജീവ ചര്‍ച്ചയാക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.