കശ്മീരില്‍ സംഘര്‍ഷം തുടരുന്നു; സൈന്യത്തിന്‍െറ വെടിയേറ്റ യുവാവ് മരിച്ചു
text_fieldsശ്രീനഗര്‍: കശ്മീരില്‍ വീണ്ടും സംഘര്‍ഷം രൂക്ഷമാകുന്നു. പുല്‍വാമ ജില്ലയില്‍ ഞായറാഴ്ച പ്രതിഷേധക്കാരും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു. പ്രതിഷേധക്കാരുടെ കല്ളേറിനെ സൈന്യം പെല്ലറ്റും ടിയര്‍ ഗ്യാസും കൊണ്ട് എതിരിട്ടതോടെ 25ഓളം പേര്‍ക്കാണ് ഗുരുതര പരിക്കേറ്റത്. ഇവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.
അതേസമയം, കഴിഞ്ഞമാസം അഞ്ചിന് പ്രതിഷേധപ്രകടനങ്ങള്‍ക്കിടെ ബഡ്ഗാം ജില്ലയില്‍ സൈന്യത്തിന്‍െറ വെടിയേറ്റ യുവാവ് ആശുപത്രിയില്‍ മരിച്ചു. ജാവേദ് അഹമ്മദ് ദാറാണ് ഞായറാഴ്ച ഉച്ചതിരിഞ്ഞ് സ്കിംസ് ആശുപത്രിയില്‍ മരിച്ചത്. ഇതോടെ കശ്മീരില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 80 ആയി. സംഭവത്തത്തെുടര്‍ന്ന് മേഖലയില്‍ വീണ്ടും സംഘര്‍ഷാവസ്ഥയുണ്ട്.
ചിലയിടങ്ങളില്‍ കര്‍ഫ്യൂവിന് അയവ് വരുത്തിയിട്ടുണ്ടെങ്കിലും വിഘടനവാദികളുടെ അപ്രഖ്യാപിത വിലക്ക്മൂലം കടകള്‍, വിദ്യാലയങ്ങള്‍, പെട്രോള്‍ പമ്പുകള്‍, സര്‍ക്കാര്‍ ഓഫിസുകള്‍ എന്നിവ പ്രവര്‍ത്തനരഹിതമാണ്. ഞായറാഴ്ച രാവിലെ ചിലയിടങ്ങളില്‍ ഓട്ടോറിക്ഷകളും മറ്റും ഓടിത്തുടങ്ങിയിട്ടുണ്ട്. ബലിപെരുന്നാള്‍ പ്രമാണിച്ച് കടകളില്‍ അവശ്യസാധന വില്‍പന നടന്നതായി പ്രാദേശിക ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
നിരവധി യുവാക്കള്‍ ഭീകരസംഘടനകളില്‍ ചേര്‍ന്നതായി സൂചന
ശ്രീനഗര്‍: ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ വധത്തത്തെുടര്‍ന്ന് ദക്ഷിണ കശ്മീരില്‍നിന്ന് നിരവധി യുവാക്കള്‍ ഭീകരസംഘടനകളുടെ ക്യാമ്പുകളില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്. സംഘര്‍ഷം രൂക്ഷമായ പുല്‍വാമ, കുല്‍ഗാം, ഷോപിയാന്‍, അനന്ത്നാഗ് ജില്ലകളില്‍നിന്ന് രണ്ടു മാസത്തിനിടെ 80ഓളം യുവാക്കളെയാണ് കാണാതായത്. ഇവരില്‍ അധികവും പുല്‍വാമ ജില്ലയില്‍നിന്നുള്ളവരാണ്. ഇവര്‍ ഹിസ്ബുല്‍ മുജാഹിദീന്‍, ലശ്കറെ ത്വയ്യിബ തുടങ്ങിയ ഭീകരസംഘടനകളില്‍ ചേര്‍ന്നതായി ഇന്‍റലിജന്‍സിന് വിവരം ലഭിച്ചതായാണ് സൂചന.
ദക്ഷിണ കശ്മീരിലെ യഥാര്‍ഥ അവസ്ഥയെക്കുറിച്ച് ഇപ്പോള്‍ കൃത്യമായ ചിത്രം ലഭ്യമല്ളെന്നാണ് ഇന്‍റലിജന്‍സ് വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നത്. കൂടുതല്‍ സൈന്യത്തെ മേഖലയിലേക്ക് അയക്കുന്നതോടെ യഥാര്‍ഥ വിവരം ലഭിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. രണ്ടു മാസമായി, തീവ്രവാദ ഭീഷണി നേരിടുന്നതിനേക്കാള്‍ ക്രമസമാധാനപാലനത്തിനാണ് പൊലീസ് സമയം ചെലവഴിക്കുന്നത്. അതിനാല്‍, ഇക്കാലയളവില്‍ അധികം രഹസ്യവിവരങ്ങള്‍ ലഭ്യമായിട്ടില്ല. മാത്രമല്ല, രാഷ്ട്രീയപരമായി ഏറെ സങ്കീര്‍ണ സാഹചര്യം നിലനില്‍ക്കുന്ന തെക്കന്‍ കശ്മീരില്‍ നിയന്ത്രണം വീണ്ടെടുക്കുന്നതിലും ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനും സൈന്യം ഉള്‍പ്പെടെയുള്ള സുരക്ഷാസേനക്ക് കാര്യമായൊന്നും ചെയ്യാനായിട്ടുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.