മതസൗഹാര്‍ദ സന്ദേശവുമായി ഹിന്ദു-മുസ്ലിം വൃക്ക കൈമാറ്റം
text_fieldsജയ്പുര്‍: മതസൗഹാര്‍ദത്തിന്‍െറ മഹനീയ സന്ദേശവുമായി രാജസ്ഥാനില്‍നിന്നൊരു ശുഭവാര്‍ത്ത. ഹിന്ദു-മുസ്ലിം കുടുംബങ്ങളാണ് പരസ്പരം വൃക്ക കൈമാറി രണ്ടുപേര്‍ക്ക് പുതുജീവന്‍ പകര്‍ന്നത്. ജയ്പുരിലെ സ്വകാര്യ ആശുപത്രിയിലാണ് അപൂര്‍വ വൃക്കമാറ്റ ശസ്ത്രക്രിയ നടന്നത്.
അജ്മീര്‍ സ്വദേശികളായ അന്‍വര്‍ അഹ്മദ്-തസ്ലീം ജഹാന്‍, ഹസന്‍പുര്‍കാരായ വിനോദ് മെഹ്റ-അനിത മെഹ്റ ദമ്പതികളാണ് ജയ്പുരിലെ സ്വകാര്യ ആശുപത്രിയില്‍ നടന്ന വൃക്കമാറ്റ ശസ്ത്രക്രിയകളിലെ നായകര്‍. അന്‍വറിന്‍െറ വൃക്ക അനിതക്കും വിനോദിന്‍െറ വൃക്ക തസ്ലീമിനുമാണ് വെച്ചുപിടിപ്പിച്ചത്. ഗ്ളോമറുലാര്‍ രോഗത്തെ തുടര്‍ന്ന് വൃക്ക തകരാറിലായ അനിതയുടെ രക്തഗ്രൂപ് ബി ആയിരുന്നു. ഭര്‍ത്താവിന്‍േറത് എ ഗ്രൂപും. വേദനസംഹാരികളുടെ അമിത ഉപയോഗത്തെ തുടര്‍ന്ന് വൃക്ക തകര്‍ന്ന തസ്ലീമിന്‍െറ രക്തഗ്രൂപ് എയും ഭര്‍ത്താവിന്‍േറത് ബിയും. ഇക്കാര്യം ശ്രദ്ധയില്‍പെട്ട ആശുപത്രിയിലെ ഡോക്ടര്‍മാരാണ് പരസ്പര വൃക്ക കൈമാറ്റ ആശയം മുന്നോട്ടുവെച്ചത്.
ഈമാസം രണ്ടിന് നടന്ന ശസ്ത്രക്രിയകള്‍ക്കുശേഷം അന്‍വര്‍ അഹ്മദും വിനോദ് മെഹ്റയും ആശുപത്രി വിട്ടു. അനിതയും തസ്ലീമും തിങ്കളാഴച ഡിസ്ചാര്‍ജാവും.
വിനോദിന്‍െറ സഹായത്തോടെ ഇത്തവണ തങ്ങളുടെ ഈദ് ആഘോഷത്തിന് ഇരട്ടിമധുരമാണെന്ന് അന്‍വര്‍ പറയുമ്പോള്‍ ദീപാവലി നേരത്തേയത്തെുന്നതുപോലെയാണ് അന്‍വറിന്‍െറ സല്‍പ്രവൃത്തിയിലൂടെ അനുഭവപ്പെടുന്നതെന്ന് വിനോദിന്‍െറ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.