കൊങ്കണ്‍ തീരത്തടിഞ്ഞ 47 അടി നീളമുള്ള നീലതിമിംഗലത്തെ രക്ഷപ്പെടുത്തി
text_fieldsമുംബൈ: മഹാരാഷ്ട്രയിലെ കൊങ്കണ്‍ തീരത്തടിഞ്ഞ നീല തിമിംഗലത്തെ രക്ഷപ്പെടുത്തി. ഞായറാഴ്ചയാണ് 47 അടിയോളം നീളമുള്ള തിമിംഗലം രത്നഗിരി ജില്ലയിലെ ജയ്താപുര്‍ പവര്‍ പ്ളാന്‍്റിന് സമീപം തീരത്ത് കുടുങ്ങിയത്. കഴിഞ്ഞ ദിവസം വൈകിട്ടോടെ തിമിംഗലത്തെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളാരംഭിച്ചെങ്കിലും ഫലം കണ്ടിരുന്നില്ല.
കരയിലെ ചൂടുകാരണം അവശയനായി കൊണ്ടിരുന്ന തിമിംഗലത്തെ മത്സ്യബന്ധന ബോട്ടുകളുടെയും ഉപകരണങ്ങളുടെ സഹായത്തോടെ വലിച്ചുകൊണ്ടുപോയി ഉള്‍കടലില്‍ എത്തിക്കുകയായിരുന്നു. ആറുമണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് തിമിംഗലത്തെ കടലില്‍ എത്തിക്കാനായത്.
ശനിയാഴ്ച മുതല്‍ തീരപ്രദേശങ്ങളില്‍ തിമിംഗലത്തെ കണ്ടിരുന്നു. കൊങ്കണ്‍ തീരത്തു നിന്നും രക്ഷപ്പെടുത്തുന്ന രണ്ടാമത്തെ നീല തിമിംഗലമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.