വാടക ഗർഭധാരണത്തിലൂടെ ജനിച്ച കുഞ്ഞ് അനാഥാലയത്തിലേക്ക് ; വിമർശവുമായി സുഷമ സ്വരാജ്
text_fieldsന്യൂഡൽഹി∙ ബ്രിട്ടീഷ് ദമ്പതികൾക്ക് വാടക ഗർഭധാരണത്തിലൂടെ പിറന്ന കുഞ്ഞിനെ പാസ്പോർട്ട് അനുവദിക്കാത്ത ബ്രിട്ടൻ എംബസിക്കെതിരെ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ബ്രിട്ടീഷ് ദമ്പതികളായ ക്രിസ്, മിഷേൽ ന്യൂമാൻ എന്നിവർക്ക് ഇന്ത്യയിൽ വച്ച് വാടക ഗർഭധാരണത്തിലൂടെ പിറന്ന പെൺകുഞ്ഞിനെ നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് പാസ്പോർട്ട് അനുവദിക്കാത്ത ബ്രിട്ടീഷ് എംബസിയുടെ തീരുമാനത്തിനെതിരെയാണ് പ്രതിഷേധം. വാടക ഗര്‍ഭധാരണത്തിലൂടെ ജനിച്ച കുഞ്ഞിന് അനാഥാലയമാണോ അഭയസ്ഥാനമാകേണ്ടത്? എന്ന്സുഷമാ തന്റെ ട്വിറ്ററില്‍ കുറിച്ചു.
കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് മെഡിക്കൽ വീസയിലാണ് ക്രിസും മിഷേലും ഇന്ത്യയിലെത്തിയത്. മെഡിക്കൽ വീസയുടെ കാലാവധി ഒക്ടോബർ ഏഴിന് അവസാനിക്കുകയാണ്. എന്നാൽ, ഇതുവരെയും കുഞ്ഞിന് പാസ്പോർട്ട് അനുവദിക്കാൻ ബ്രിട്ടീഷ് എംബസി തയാറായിട്ടില്ല. ഒക്ടോബർ ഏഴിന് മുൻപ് കുഞ്ഞിന്റെ പാസ്പോർട്ട് ഉൾപ്പെടെയുള്ള യാത്രാരേഖകൾ ശരിയാക്കാനാകില്ലെന്നാണ് അവരുടെ നിലപാട്. മതിയായ പരിശോധനകൾ പൂർത്തിയാക്കിയ ശേഷമേ യാത്രാരേഖകൾ അനുവദിക്കാനാകൂ എന്ന കടുംപിടുത്തത്തിലാണ് എംബസി. ഇതോടെയാണ് കുഞ്ഞിനെ അനാഥാലയത്തിൽ ഏൽപ്പിച്ച് മടങ്ങാൻ ദമ്പതികൾ നിർബന്ധിതരായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.