900 െഎ ഫോണുകൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ
text_fieldsന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് 900 െഎ േഫാണുകൾ മോഷ്ടിച്ച കേസിൽ രണ്ടുപേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. മെഹ്താബ് ആലം(24) അർമാൻ(22) എന്നിവരാണ് പിടിയിലായതെന്ന് പൊലീസ് ഉദ്യോഗസ്ഥാനായ ഇഷ്വർ സിങ് അറിയിച്ചു. ഇരുവരും സൗത് ഡൽഹിയിലെ മഹിപൽപുരിലിൽ നിന്നും രംങ്ക്പുരിയിൽ നിന്നുമാണ് പിടികൂടിയത്.
കഴിഞ്ഞ സെപ്തംബർ 13 നായിരുന്നു കേസിനാസ്പദമായ സംഭവം. 2.25 കോടി വിലമതിക്കുന്ന െഎഫോണുമായി വന്ന ട്രക്ക് ഇരുവരും കൊള്ളയടിക്കുകയായിരുന്നു. ഒാഖലയിൽ നിന്ന് ദ്വാരകയിലേക്കുളള വഴിയിലെത്തിയപ്പോൾ പ്രതികൾ ട്രക്ക് തടയുകയും ദ്വാരക റോഡിനടുത്ത് ഡ്രൈവറെ ഉപേക്ഷിക്കുകയുമായിരുന്നു.
ഇവരിൽ നിന്നും 900 െഎേഫാണും കുറ്റകൃത്യം നടത്താൻ ഉപയോഗിച്ച കാറും കണ്ടെടുത്തു. അന്വേഷണത്തിൽ മുമ്പ് ട്രക്ക് ഡ്രൈവറായിരുന്ന രണ്ടുപേരും കേസിൽ പ്രതികളാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.