ബലൂചികൾക്കു വേണ്ടി ആകാശവാണിയുടെ വെബ്സൈറ്റും മൊബൈൽ ആപും
text_fieldsന്യൂഡൽഹി: പാക് പ്രവിശ്യയായ ബലൂചിസ്താനെ പിന്തുണച്ച് സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിച്ചതിന് പിന്നാലെ പുതിയ നീക്കവുമായി ഇന്ത്യ. ബലൂചികളെ ഇന്ത്യയുമായി കൂടുതൽ ബന്ധപ്പെടുത്താൻ ആകാശവാണി ബലൂച് ഭാഷയിൽ വെബ്സൈറ്റും മൊബൈൽ ആപും പുറത്തിറക്കും. ലോകത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള ബലൂച് ഭാഷ സംസാരിക്കുന്നവരെ ഇന്ത്യയുമായി അടുപ്പിക്കുകയാണ് ലക്ഷ്യം.
പ്രസാർ ഭാരതി ചെയർപേഴ്സൺ എ സൂര്യപ്രകാശ് ഇന്ന് വൈകിട്ട് ബലൂച് ഭാഷയിലുള്ള മൊബൈൽ ആപ്പിെൻറയും വെബ്സൈറ്റിെൻറയും ഉദ്ഘാടനം നിർവഹിക്കും. ബലൂച് ഭാഷ സംസാരിക്കുന്ന ബലൂചിസ്താനിലും ലോകത്തിെൻറ വിവിധ ഭാഗങ്ങളിലുമുള്ള ജനങ്ങൾക്ക് ആകാശവാണിയുടെ സേവനം ഉപയോഗപ്പെടുമെന്നും, സാേങ്കതിക നിലവാരം ഉയർത്തുന്നതോടെ പ്രക്ഷേപണം കൂടുതൽ പേരിലേക്ക്എത്തിക്കാൻ കഴിയുമെന്നും ആകാശവാണി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
നിലവിൽ ആകാശവാണിയുടെ എക്സേറ്റണൽ സർവീസ് ഡിവിഷൻ ഒരു മണിക്കൂർ നേരം ബലൂച് ഭാഷയിൽ വാർത്തകളും പരിപാടികളും അവതരിപ്പിക്കുന്നുണ്ട്. 1974 മെയിലാണ് ആകാശവാണി ബലൂചിഭാഷയിൽ പ്രക്ഷേപണം ആരംഭിച്ചത്.
സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തില്‍ ബലൂചിസ്താനിലെ സ്വാതന്ത്ര്യപ്രക്ഷോഭങ്ങളെ പ്രധാനമന്ത്രി നരേന്ദ്രമോദി പരസ്യമായി പിന്തുണച്ചിരുന്നു. ഇന്ത്യ ബലൂചിസ്താനിലെ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ശബ്ദിക്കുകയും ബലൂച് സ്വാതന്ത്ര്യ പ്രക്ഷോഭത്തെ പിന്തുണക്കുകയും ചെയ്യുമെന്ന് മോദി പ്രസംഗത്തില്‍ പരാമര്‍ശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.