ബഹ്റൈൻ പ്രധാനമന്ത്രി വാക്ക് പാലിച്ചു, ദനാ മാജിക്ക് പാരിതോഷികം നൽകി
text_fieldsബഹ്റൈൻ: ഒഡിഷയില്‍ ഭാര്യയുടെ മൃതദേഹം ചുമന്ന് 10 കിലോമീറ്ററോളം നടന്ന ദനാ മാജിക്ക് ബഹ്റൈന്‍ പ്രധാനമന്ത്രി വാഗ്ദാനം ചെയ്ത സഹായം ലഭിച്ചു. ബഹ്റൈന്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ഖലീഫ രാജകുമാരനാണ് മാജിക്ക് സഹായം നല്‍കിയത്. ദനാ മാജിയുടെ ഇൗ സംഭവം ലോക മനസാക്ഷിയുടെ മുന്നിൽ ഇടം പിടിച്ചിരുന്നു. ഇത് ശ്രദ്ദയിൽ പെട്ടതോട് കൂടിയാണ് ബഹ്റൈൻ പ്രധാനമന്ത്രി സഹായവുമായെത്തിയത്. ന്യൂഡൽഹിയിലെ ബഹ്റൈൻ എംബസിയിൽ നിന്ന് 8.9 ലക്ഷം രൂപയുടെ ചെക്ക് മാജി കൈപറ്റി. കഴിഞ്ഞ മാസം ആഗസ്റ്റ് 24 നാണ് മാജിയുടെ ഭാര്യ ടി.ബി ബാധിച്ച് മരണപ്പെട്ടത്.
ഞാൻ ഇപ്പോൾ സന്തോഷവാനാണെന്നും ഇൗ തുക മക്കളുടെ വിദ്യാഭ്യാസത്തിനായി ചെലവഴിക്കുമെന്നും മാജി പറഞ്ഞു. ബഹ്റൈൻ പ്രധാനമന്ത്രിയുടെ സഹായത്തിന് പുറമേ ജില്ലാ ഭരണകാര്യാലയത്തിൽ നിന്നും 7,5000 ലഭിച്ചിരുന്നു. ബഹ്റൈൻ പ്രധാനമന്ത്രിയുടെ തുക ലഭിച്ച ഉടനെ തന്നെ ഭൂവനേശ്വറിലെ ഗോത്ര വിഭാഗക്കാർക്കുള്ള കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സോഷ്യൽ സ്റ്റഡീസിൽ മൂന്ന് മക്കളെ ചേർക്കുകയും ചെയ്തു. ചാന്ദിനി (13), സോനേയ് (7), പ്രമീള (4) എന്നിവരാണ് മക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.