നാം ഉച്ചകോടി: മോദി പങ്കെടുക്കാത്തത് ന്യായീകരിച്ച് ഉപരാഷ്ട്രപതി
text_fieldsഉപരാഷ്ട്രപതിയുടെ പ്രത്യേക വിമാനത്തില്‍നിന്ന്: ചേരിചേരാ സമ്മേളനത്തില്‍ (നാം) പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കാത്തതിനെ ന്യായീകരിച്ച് ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി. നാം ഉച്ചകോടി പ്രധാനമന്ത്രിമാരുടെ സമ്മേളനമല്ളെന്നും അതില്‍ ഇന്ത്യയുടെ പങ്കാളിത്തമാണ് പ്രധാനമെന്നും ഉപരാഷ്ട്രപതി പറഞ്ഞു. പ്രധാനമന്ത്രി പങ്കെടുക്കാത്തത് വിദേശനയത്തിലെ മാറ്റമായി വ്യാഖ്യാനിക്കേണ്ടതില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ പ്രതിനിധി സംഘത്തെ നയിക്കുന്ന ഉപരാഷ്ട്രപതി പ്രത്യേക വിമാനത്തില്‍ വാര്‍ത്താലേഖകരോടാണ് ഇങ്ങനെ പറഞ്ഞത്. വെനിസ്വേലയിലെ മാര്‍ഗരിറ്റ ദ്വീപിലാണ് 17ാമത് നാം ഉച്ചകോടി നടക്കുന്നത്. ഇത് രണ്ടാം തവണയാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഉച്ചകോടിയില്‍ പങ്കെടുക്കാതെ വിട്ടുനില്‍ക്കുന്നത്.
1979ല്‍ ചരണ്‍സിങ്ങാണ് പങ്കെടുക്കാതിരുന്ന മറ്റൊരു ഇന്ത്യന്‍ പ്രധാനമന്ത്രി. ഉച്ചകോടിയില്‍ ഭീകരതക്കെതിരായ ഇന്ത്യയുടെ ആശങ്കയാണ് പ്രധാനമായും ഉന്നയിക്കുകയെന്നും ഭീകരവാദം എല്ലാറ്റിനെയും പിന്നോട്ടടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.