നാം: ഭീകരതക്കെതിരായ ഇന്ത്യയുടെ നീക്കത്തെ എതിര്‍ത്ത് പാകിസ്താന്‍
text_fieldsമാര്‍ഗരിറ്റ ദ്വീപ് (വെനിസ്വേല): 17ാമത് ചേരിചേരാ ഉച്ചകോടിയില്‍ ഇന്ത്യ മുന്‍കൈയെടുത്ത ഭീകരതക്കെതിരായ കര്‍മസമിതി രൂപവത്കരണം എന്ന നിര്‍ദേശത്തിന് തടയിട്ട് പാകിസ്താന്‍ നീക്കം. മുതിര്‍ന്ന ഉദ്യോഗസ്ഥതല ചര്‍ച്ചയില്‍ ഭീകരതക്കെതിരായി വിവിധ രാജ്യങ്ങള്‍ തമ്മില്‍ രൂപപ്പെട്ടുവന്ന സമവായ നീക്കത്തെ പാക് പ്രതിനിധി തസ്നീം അസ്ലം ഒറ്റക്ക് എതിര്‍ക്കുകയായിരുന്നു. ചര്‍ച്ചയില്‍ ഒറ്റപ്പെട്ട പാകിസ്താന്‍ അവരുടെ നിലപാട് ആവര്‍ത്തിച്ചു.
വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബറിന്‍െറ നേതൃത്വത്തിലുള്ള ഇന്ത്യന്‍ മന്ത്രിതല സംഘം ഭീകരതക്കെതിരായ നിലപാടും അതിനെതിരായി അംഗരാഷ്ട്രങ്ങള്‍ക്കിടയില്‍ രൂപപ്പെടുത്തേണ്ട കര്‍മപരിപാടികളും മുന്നോട്ടുവെച്ചു. ഇതിന് വലിയ പിന്തുണയാണ് ലഭിച്ചത്. ഭീകരതയുടെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കുന്ന 20 അംഗ രാഷ്ട്രങ്ങളുടെയും സഹകരണവും കൂട്ടായ നീക്കവും ലക്ഷ്യമിട്ടായിരുന്നു ഇന്ത്യയുടെ നിര്‍ദേശങ്ങള്‍.
അതേസമയം, സമ്മേളനത്തില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബറും പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസും ഇതുവരെ കൂടിക്കാഴ്ച നടത്തിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.