കശ്മീരിൽ ഭീകരാക്രമണം: 17 സൈനികർ കൊല്ലപ്പെട്ടു; നാലു തീവ്രവാദികളെ വധിച്ചു
text_fieldsശ്രീനഗർ: ജമ്മു കശ്മീരിലെ ഉറിയില്‍ സൈനികകേന്ദ്രത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ 17 സൈനികർ കൊല്ലപ്പെട്ടു. 12ാം ബ്രിഗേഡിെൻറ ആസ്ഥാനത്താണ് ആക്രമണം. ആക്രമണത്തിൽ എട്ട് സൈനികർക്ക് പരിക്കേറ്റു. പരിക്കേറ്റ സൈനികരെ ശ്രീനഗറിലെ ആശുപത്രിയിലേക്ക് മാറ്റി. നാലു ഭീകരരെ സൈന്യം പ്രത്യാക്രമണത്തിൽ വധിച്ചു.
മുസഫറാബാദ് ഹൈവേക്കരികിലുള്ള സൈനിക ബേസിനുള്ളിൽ ചാവേറുകളായ ഭീകരർ രാവിലെ 4 മണിയോടെ പ്രവേശിക്കുകയായിരുന്നു. തുടർന്ന് ഗ്രനേഡ് എറിഞ്ഞ് ചുറ്റും വെടിവെക്കുകയായിരുന്നു. ടെൻറുകളിൽ ഉറങ്ങുകയായിരുന്ന 12 സൈനികർ ഗ്രനേഡ് ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. ടെൻറുകൾക്ക് തീ പിടിച്ചായിരുന്നു മരണം. 12 ഒാളം സൈനികർക്ക് ഗുരുതര പരിക്കേറ്റുിട്ടുണ്ട്. ഫിദായിൻ എന്ന തീവ്രവാദി സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. തലസ്ഥാനമായ ശ്രീനഗറിൽ നിന്നും 100 കിലോമീറ്റർ അകലെയാണ് ഉറി.
സമീപകാലത്ത് നടന്ന ഏറ്റവും വലിയ തീവ്രവാദി ആക്രമണങ്ങളിലൊന്നാണിത്. ജനുവരിയിൽ പത്താൻകോട്ട് എയർബേസിലുണ്ടായ ആക്രമണത്തിൽ ഏഴു സൈനികർ കൊല്ലപ്പെട്ടിരുന്നു. ആറ് തീവ്രവാദികളായിരുന്നു അന്ന് എയർബേസിൽ ആക്രമണം നടത്തിയത്.
ശ്രീനഗർ-മുസഫറാബാദ് ഹൈവേയിൽ ആക്രമണം മൂലം പുക ദൃശ്യമായിരുന്നു. സൈനിക ബാരക്കുകൾ തീ പിടിക്കുകയും സ്ഫോടനങ്ങളുണ്ടാകുകയും ചെയ്തു.
പടിഞ്ഞാറൻ ശ്രീനഗറിലെ ഒരു പട്ടണമാണ് ഉറി. നിയന്ത്രണരേഖ കടന്നുപോകുന്ന ഈ മേഖല കരസേനയുടെ ബ്രിഗേഡ് ആസ്ഥാനമാണ്. ഭീകരാക്രമണത്തിൻെറ പശ്ചാത്തലത്തിൽ പ്രതിരോധ മന്ത്രി മനോഹർ പരീക്കർ ഇന്ന് ശ്രീനഗറിലെത്തും. കരസേനാ മേധാവി ജനറൽ ദൽബീർ സിങും കശ്മീരിലെത്തും.
Uri Terror Attack: Terrorists attack Army admin base in J&K’s Uri; 6 soldiers injured. Gunfight underway pic.twitter.com/BmRuKvaJ7E
— TIMES NOW (@TimesNow) September 18, 2016
പ്രദേശത്ത് വൻ ശബ്ദത്തോടെ സ്ഫോടനങ്ങൾ നടന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണത്തെ തുടർന്ന് സംസ്ഥാനത്ത് വൻ സുരക്ഷ സന്നാഹം സൈന്യം ഏർപ്പെടുത്തിയിട്ടുണ്ട്. സംഘർഷത്തെ തുടർന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് തൻെററഷ്യ, യു.എസ് സന്ദർശനം റദ്ദാക്കി. ജമ്മു കശ്മീരിലെ സ്തിഥിഗതികൾ നേരിട്ട് വിലയിരുത്താൻ ആഭ്യന്തര സെക്രട്ടറിക്കും മുതിർന്ന ഉദ്യോഗസ്ഥർക്കും നിർദേശം നൽകിയതായി രാജ്നാഥ് സിങ് ട്വീറ്റ് ചെയ്തു. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്.
Keeping the situation of Jammu and Kashmir in mind and in the wake of terror attack in Uri, I have postponed my visits to Russia and the USA
— Rajnath Singh (@rajnathsingh) September 18, 2016
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.