ഉറി ആക്രമണം കശ്മീരിൽ അസ്വസ്ഥതകൾ ഉണ്ടാക്കാനുള്ള പാക് ശ്രമമെന്ന്
text_fieldsശ്രീനഗർ: ഉറി ആക്രമണം ജമ്മുകശ്മീരിൽ അസ്വസ്ഥതകൾ പ്രചരിപ്പിക്കാനുള്ള പാക് ശ്രമത്തിൻെറ ഭാഗമായാണെന്ന് ഉന്നത സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. എൻ.ഡി.ടി.വിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഹിസ്ബുൽ മുജാഹിദ്ദീൻ ഭീകരൻ ബുർഹാൻ വാനിയുടെ മരണത്തോടെ കശ്മീരിൽ ആംരഭിച്ച പ്രതിഷേധത്തിൽ ഇതുവരെ 80 പേരാണ് മരിച്ചത്. 10,000 ലധികം പേർക്ക് പരിക്കേറ്റു.
കശ്മീരിൽ അസ്വസ്ഥതകൾ വിതക്കുന്നത് പാക്കിസ്ഥാൻ ആണെന്ന് ഇന്ത്യ കുറ്റപ്പെടുത്തിയിരുന്നു. കശ്മീരിലെ പ്രതിഷേധങ്ങളെ പാകിസ്താൻ പരസ്യമായി പിന്തുണക്കുകയും ബുർഹാൻ വാനിയെ വീരപുരുഷനാക്കുകയും ചെയ്തിരുന്നു. ഉറിയിലെ കരസേനയുടെ അഡ്മിനിസ്ട്രേറ്റീവ് ബേസിലാണ് ഭീകരർ ഇന്ന് രാവിലെ ആക്രമണം നടത്തിയത്. പ്രതിഷേധങ്ങൾ അവാനിപ്പിക്കാൻ കേന്ദ്രം നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.