ഭീകരരെ പാകിസ്താൻ നേരിട്ട് സഹായിക്കുന്നു –രാജ്നാഥ് സിങ്
text_fieldsന്യൂഡൽഹി: തീവ്രവാദികളെയും ഭീകരസംഘനകളെയും നേരിട്ട് സഹായിക്കുന്ന പാകിസ്താെൻറ നടപടിയിൽ നിരാശയുണ്ടെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. പാകിസ്താൻ ഭീകരരാഷ്ട്രമാണെന്നും അവരെ ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. കശ്മീരിലെ ഉറിയിൽ നടന്ന ഭീകരാമ്രകണം വിശകലനം ചെയ്യാൻ അടിയന്തരമായി ചേർന്ന ഉന്നതതലയോഗത്തിനുശേഷം ട്വിറ്ററിലൂടെയാണ് രാജ്നാഥ് സിങ് പ്രതികരണമറിയിച്ചത്.
ഭീകരാക്രമണത്തിെൻറ പശ്ചാത്തലത്തിൽ രാജ്നാഥ് സിങ് നടത്താനിരുന്നു റഷ്യ, യു.എസ് സന്ദർശനം മാറ്റിവെച്ചു. നാലുദിവസത്തെ സന്ദർശനത്തിനായി ഇന്നു റഷ്യയിലേക്കു തിരിക്കേണ്ടതായിരുന്നു രാജ്നാഥ് സിങ്. ജമ്മുകശ്മീർ ഗവർണർ എൻ.എൻ. വോറ, മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി എന്നിവരുമായി ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് രാവിലെ ചർച്ച നടത്തിയിരുന്നു. കശ്മീരിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കാൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് മെഹ്റിഷിയോടും മുതിർന്ന ഉദ്യോഗസ്ഥരോടും ആഭ്യന്തരമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.