സ്വാതി വധക്കേസ് പ്രതി ജയിലില്‍ ആത്മഹത്യ ചെയ്തു
text_fieldsചെന്നൈ: റെയില്‍വേ പ്ളാറ്റ്ഫോമില്‍ ഐ.ടി കമ്പനി ജീവനക്കാരിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ജയിലില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടത്തെി.
നുങ്കപ്പാക്കം റെയില്‍വേ സ്റ്റേഷനിലെ പ്ളാറ്റ്ഫോമില്‍ വെച്ച് ഇന്‍ഫോസിസ് ജീവനക്കാരി സ്വാതിയെ (24) കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി തിരുനെല്‍വേലി തെങ്കാശി സ്വദേശി രാംകുമാറിനെയാണ് ഞായറാഴ്ച വൈകീട്ട് പുഴല്‍ സെന്‍ട്രല്‍ ജയിലില്‍ മരിച്ച നിലയില്‍ കണ്ടത്തെിയത്.
സ്വിച്ച് ബോര്‍ഡില്‍നിന്നുള്ള ഇലക്ട്രിക് വയര്‍ കടിച്ച് ഷോക്കേല്‍പിച്ചാണ് ജീവനൊടുക്കിയത്. മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കാന്‍ ജയിലധികൃതര്‍ തയാറായില്ല. മൃതദേഹം റോയ്പേട്ട സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.
ജൂണ്‍ 25 നാണ് ഇന്‍ഫോസിസ് എന്‍ജിനീയര്‍ ആയിരുന്ന സ്വാതി നൂങ്കംപാക്കം റെയില്‍വേ സ്റ്റേഷനില്‍ വെച്ച് കൊല്ലപ്പെട്ടത്. പ്ളാറ്റ്ഫോമില്‍ തീവണ്ടി കാത്തിരിക്കുന്നതിനിടെ സ്വാതിയുടെ അടുത്തെത്തിയ രാംകുമാര്‍ ട്രാവല്‍ ബാഗില്‍ ഒളിപ്പിച്ചകത്തിയെടുത്ത് വെട്ടിവീഴ്ത്തുകയായിരുന്നു. മുഖത്തും കഴുത്തിലും മാരകമായി വെട്ടേറ്റ സ്വാതി സംഭവസ്ഥത്തുവെച്ചു തന്നെ മരിച്ചു.
പ്രണയാഭ്യര്‍ത്ഥ നിരസിച്ച വൈരാഗ്യത്തെ തുടര്‍ന്നായിരുന്നു കൊലപാതകം. നുങ്കമ്പാക്കം റെയില്‍വേ സ്റ്റേഷന് സമീപത്തുനിന്ന് ലഭിച്ച സി.സി.ടി.വി. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ രാംകുമാറിനെ തിരുനെല്‍വേലിയിലെ ലോഡ്ജില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. പ്രതിയുടെ മൊബൈല്‍ ലൊക്കേഷന്‍ പിന്തുടര്‍ന്നാണ് പൊലീസ് ലോഡ്ജിലെത്തിയത്. കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കവെ രാംകുമാര്‍ കഴുത്ത് മുറിച്ച്് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. പിന്നീട് പ്രതിയെ കൗണ്‍സലിങ്ങിന് വിധേയമാക്കിയിരുന്നു.
പക്ഷേ, ഈയിടെയായി ആത്മഹത്യാ പ്രവണതകളൊന്നും പ്രതിയില്‍ നിന്നുണ്ടായിരുന്നില്ളെന്നും പൊലീസ് അറിയിച്ചു. രാംകുമാറിന്‍െറ മരണത്തില്‍ അദ്ദേഹത്തിന്‍െറ കുടുംബം സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.