ഏത് ഭീഷണിയും നേരിടാൻ സജ്ജം - പാക് സൈനിക മേധാവി
text_fieldsഇസ്ലാമാബാദ്: ഏത് തരത്തലുള്ള ഭീഷണി നേരിടാനും പാകിസ്താന്‍ സജ്ജമാണെന്ന് പാക് സേനാമേധാവി ജനറൽ രഹീൽ ഷരീഫ്. ഉറി ആക്രമണവുമായി ബന്ധപ്പെട്ട് മേഖലയിൽ ഉണ്ടായിരിക്കുന്ന പ്രത്യേക സ്ഥിതിവിശേഷങ്ങൾ നിരീക്ഷിക്കുകയാണെന്നും നേരിട്ടോ അല്ലാതെയോ ഉളള എത് ഭീഷണികള്‍ നേരിടാനും തങ്ങള്‍ സജ്ജമാണെന്നും ഷരീഫ് വ്യക്തമാക്കി.
റാവൽപിണ്ടിയിലെ സൈനിക കമാൻഡർമാരുടെ കോൺഫറൻസിൽ സംസാരിക്കുകയായിരുന്ന ഷരീഫ്. കഴിഞ്ഞ ദിവസം നടന്ന ഉറി അക്രമത്തെക്കുറിച്ച് പ്രതികരിച്ചില്ല. എന്നാൽ പാകിസ്താന്റെ പരമാധികാരത്തിന് നേരെയുണ്ടാകുന്ന ഏതൊരാക്രമണത്തേയും നിഷ്ഫലമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശനിയാഴ്ച രാവിലെയായിരുന്നു ഉറി സൈനിക ക്യാമ്പിന് നേരെ ഭീകരാക്രമണമുണ്ടായത്. സംഭവത്തില്‍ 18സൈനികരാണ് മരിച്ചത്. എന്നാൽ ആക്രമണത്തിന് പിന്നിൽ പാകിസ്താനാണെന്ന ആരോപണം പാക് സർക്കാർ നിഷേധിച്ചിട്ടുണ്ട്. ഇന്ത്യയുടെ ആരോപണം ശരിയല്ല. കാശ്‌മീരിൽ നടക്കുന്ന പ്രശ്‌നങ്ങളിൽ നിന്നും ശ്രദ്ധതിരിക്കാനുള്ള ഇന്ത്യൻ ശ്രമത്തിന്റെ ഭാഗമാണ് ഉറി ആക്രമണമെന്നും പാകിസ്താൻ പ്രതികരിച്ചിരുന്നു. വ്യക്തമായ രീതിയിൽ അന്വേഷണം നടത്താതെ ആക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്താന്റെ തലയിൽ വെക്കുന്നത് ദൗർഭാഗ്യകരമാണെെന്നും പാക് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.