ഞാൻ മറ്റാരേക്കാളും പ്രിയങ്കയെ വിശ്വസിക്കുന്നു: രാഹുൽ
text_fieldsഹാമിർപുർ: കോൺഗ്രസ് വൈസ് പ്രസിഡന്റ് രാഹുൽ ഗാന്ധി ഈ ലോകത്ത് ഏറ്റവുമധികം വിശ്വസിക്കുന്നത് മാറ്റാരെയുമല്ല, സ്വന്തം സഹോദരി പ്രിയങ്കാഗാന്ധിയെ. പ്രിയങ്ക രാഷ്ട്രീയത്തിൽ സജീവമായി ഇടപെടണമെന്നാണ് തന്റെ ആഗ്രഹമെന്നും രാഹുൽ തുറന്നു പറയുന്നു.
എന്നാൽ തന്റെ സഹോദരിയാണെന്ന് കരുതി തീരുമാനം അടിച്ചേൽപ്പിക്കാനൊന്നും രാഹുൽ ഒരുക്കമല്ല. പ്രിയങ്കക്ക് ഇഷ്ടമുള്ളപ്പോൾ മാത്രം രാഷ്ട്രീയത്തിലിറങ്ങിയാൽ മതി എന്നാണ് രാഹുൽ പറയുന്നത്. അതും താൽപര്യമുണ്ടെങ്കിൽ മാത്രം. ഒരു ദേശീയ ദിനപ്പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് രാഹുൽ മനസുതുറന്നത്.
നുണ പറയാനായി ആർ.എസ്.എസിൽ നിന്ന് പരിശീലനം ലഭിച്ച വ്യക്തിയാണ് പ്രധാനമന്ത്രി മോദിയെന്ന് രാഹുൽ വിമർശിച്ചു. വാഗ്ദാനങ്ങൾ നൽകുന്ന യന്ത്രമാണ് മോദിയെന്നും അദ്ദേഹം പരിഹസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.