കശ്മീർ: ഇന്ത്യ ഉടൻ പരിഹരിക്കണമെന്ന് ഒ.െഎ.സി
text_fieldsശ്രീനഗർ: ജമ്മു –കശ്മീരിലെ അതിക്രമങ്ങൾ സമാധാന പൂർവം പരിഹരിക്കാൻ ഇന്ത്യൻ സർക്കാർ ഇടപെടണമെന്ന് ഇസ്ലാമിക് കോ ഒാപറേഷൻ(ഒ.െഎ.സി) കശ്മീരികളുടെ സ്വീകാര്യമായ രീതിയിലും യു.എൻ നിർദേശങ്ങൾക്കും അനുസരിച്ചും പ്രശ്നം പരിഹരിക്കണമെന്നും ഒെഎസി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമാണ് കശ്മീരിലെ സിഥിതി വിശേഷങ്ങളിൽ കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തി ഒ.െഎ.സി ജനറൽ സെക്രട്ടറി ജനറൽ ഇയാദ് അമീൻ ഇക്കാര്യം പ്രസ്താവിച്ചത്.
കശ്മീരിലെ ജനങ്ങളോട് െഎക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്നും അവരുടെ ശബ്ദം അന്താരാഷ്ട്ര വേദികളിൽ ഒ.െഎ.സി ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താൻ പ്രധാനമന്ത്രിയുടെ വിദേശകാര്യ വക്താവ് സർതാജ് അസീസ് കശ്മീർ വിഷയത്തിൽ ഒ.െഎ.സി അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഇയാദിെൻറ പ്രസ്താവന.
അതിനിടെ കശ്മീരിൽ ബന്ദിപ്പൂർ ജില്ലയിൽ സൈനിക വാഹനങ്ങൾക്ക് നേരെ കല്ലെറിഞ്ഞ പ്രതിഷേധക്കാർക്ക് നേരെ സൈന്യം നടത്തിയ പെല്ലറ്റ് ആക്രമണത്തിൽ 20കാരനുൾപ്പെടെ അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റു. വലത് കണ്ണിന് പരിക്കേറ്റ് ആഖിബ് വാനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.